ബി.ജെ.പി പിടിച്ചെടുത്ത തൃണമൂൽ ഒാഫീസ് തിരിച്ചുപിടിച്ച് മമത

കൊൽകത്ത: ബംഗാളിൽ തൃണമൂൽ-ബി.ജെ.പി ഏറ്റുമുട്ടൽ തുടരുന്നു. നെയ്ഹാട്ടിയിലെ നോർത്ത് 24 പ്രഗാൻ ജില്ലയിൽ ബി.ജെ.പി പിടിച്ചെടുത്ത ഒാഫീസ് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ തിരിച്ചു പിടിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് മമത ബാനർജി നേരിട്ടെത്തി ഒാഫീസ് തിരിച്ചുപിടിച്ചത്.

പാർട്ടി ഒാഫീസിന്‍റെ വാതിൽ തകർത്ത് അകത്ത് കയറിയ മമത ചുമരിൽ തൃണമൂലിന്‍റെ ചിഹ്നം വരച്ചതിന് ശേഷമാണ് പുറത്തിറങ്ങിയത്. ഇതിന്‍റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായിരിക്കുകയാണ്.

നേരത്തെ തൃണമൂൽ കോൺഗ്രസിന്‍റെ ഒാഫീസായിരുന്ന കെട്ടിടം ബി.ജെ.പി എം.പി അർജുൻ സിങ്ങ് തെരഞ്ഞെടുപ്പിൽ വിജ‍യിച്ചതിന് പിന്നാലെയാണ് ബി.ജെ.പി പിടിച്ചെടുത്തത്.

Tags:    
News Summary - Mamata Banerjee breaks open BJP office, paints party symbol on wall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.