ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ഇലക്ട്രോണിക് വോട്ടുയന്ത്രം ഒഴിവാക്കി വോെട്ടടുപ്പിന് ബാലറ്റ് പേപ്പർ ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ട് 17 പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി തെരഞ്ഞെടുപ്പു കമീഷനിലേക്ക്. കൃത്രിമം കാട്ടി തെരഞ്ഞെടുപ്പു ഫലം ബി.ജെ.പി അട്ടിമറിക്കുന്നുവെന്ന ആക്ഷേപം വ്യാപകമായി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ഡൽഹിയിൽ എത്തിയപ്പോഴാണ് ഇതുസംബന്ധിച്ച ധാരണ രൂപപ്പെടുത്തിയത്.
തിങ്കളാഴ്ച പ്രതിപക്ഷസംഘം തെരഞ്ഞെടുപ്പു കമീഷനെ കണ്ടേക്കും. ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ടുയന്ത്ര ക്രമക്കേട് സജീവ ചർച്ചയാക്കാനും തീരുമാനിച്ചിട്ടുണ്ട്. തൃണമൂലിനു പുറമെ കോൺഗ്രസ്, സി.പി.എം, സി.പി.െഎ, സമാജ്വാദി പാർട്ടി, ബി.എസ്.പി, വൈ.എസ്.ആർ കോൺഗ്രസ്, ഡി.എം.കെ, എൻ.സി.പി, ആർ.ജെ.ഡി, ആം ആദ്മി പാർട്ടി, ജനതാദൾ സെക്കുലർ, തെലുഗുദേശം പാർട്ടി, കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികൾ വോട്ടുയന്ത്രം ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്നു. ബി.ജെ.പി സഖ്യകക്ഷിയായി തുടരുന്ന ശിവസേനയും വോട്ടുയന്ത്രത്തിന് എതിരാണ്. വോട്ടുയന്ത്രത്തിൽ തിരിമറി നടക്കുമെന്ന് തെളിയിക്കാൻ തെരഞ്ഞെടുപ്പു കമീഷൻ വെല്ലുവിളിച്ചിരുന്നു. അതിനോട് പാർട്ടികളൊന്നും പ്രതികരിച്ചില്ല.
എന്നാൽ, തിരിമറി നടത്താൻ പറ്റുമെന്ന് തന്നെയാണ് അവരുടെ പക്ഷം. വോട്ടു ചെയ്തതിെൻറ രസീത് നൽകുന്ന വിവിപാറ്റ്, വോട്ടുയന്ത്രത്തിൽ ഘടിപ്പിക്കുമെന്ന് കമീഷൻ പറഞ്ഞെങ്കിലും, ലോക്സഭ തെരഞ്ഞെടുപ്പിൽ പൂർണതോതിൽ നടപ്പാക്കാൻ ആവശ്യമായ വിവിപാറ്റ് തയാറായെന്നു വരില്ല.
ബാലറ്റ് പേപ്പർ സമ്പ്രദായത്തിേലക്ക് തിരിച്ചുപോകുന്നത് കുറ്റമറ്റ വോെട്ടടുപ്പിനും ഫലപ്രഖ്യാപനത്തിനും ഏറെ സഹായിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ കാഴ്ചപ്പാട്. പല തെരഞ്ഞെടുപ്പുകളുടെയും ഫലത്തെ വോട്ടുയന്ത്രം വഴി സ്വാധീനിച്ചിട്ടുണ്ടെന്നും പ്രതിപക്ഷം വാദിക്കുന്നു.
തെരഞ്ഞെടുപ്പ് റഷ്യ ഉന്നം വെക്കുന്നുവോ?
ന്യൂഡൽഹി: ഇന്ത്യയിലെയും മറ്റു ചില രാജ്യങ്ങളിലെയും മാധ്യമങ്ങളെ തെരെഞ്ഞടുപ്പു കാലത്ത് റഷ്യ സ്വാധീനിച്ചേക്കുമെന്ന് മുന്നറിയിപ്പ്. അമേരിക്കൻ സെനറ്റ് ഇൻറലിജൻസ് കമ്മിറ്റിക്ക് മുമ്പാകെ ഒാക്സ്ഫഡ് സർവകലാശാലയിലെ സോഷ്യൽ മീഡിയ വിദഗ്ധൻ ഫിലിപ് ഹൊവാർഡാണ് ഇൗ മുന്നറിയിപ്പ് നൽകിയത്. വിശദാംശങ്ങൾ അദ്ദേഹം നൽകിയില്ല.
അമേരിക്കയിലെ പോലെ ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിൽ മാധ്യമങ്ങൾ അത്ര പ്രഫഷനൽ അല്ലെന്ന് അദ്ദേഹം പറഞ്ഞു. റഷ്യക്കാർ അമേരിക്കയെ ഉന്നം വെക്കുന്നതിൽ നിന്ന് മാറിയിട്ടുണ്ട്. അടുത്ത ഏതാനും വർഷങ്ങളിൽ തെരഞ്ഞെടുപ്പു നടക്കുന്ന ജനാധിപത്യ രാജ്യങ്ങളാണ് അവരുടെ ലക്ഷ്യമെന്ന് ഫിലിപ് ഹൊവാർഡ് പറയുന്നു. സോഷ്യൽ മീഡിയയിലെ വിദേശസ്വാധീന പ്രശ്നമാണ് സെനറ്റ് കമ്മിറ്റി പരിഗണിച്ചുവരുന്നത്. േഡാണൾഡ് ട്രംപ് വിജയിച്ച 2016ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ റഷ്യൻ ഇടപെടൽ ഉണ്ടായി എന്നാണ് അമേരിക്കൻ ഇൻറലിജൻസ് ഏജൻസികളുടെ നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.