നേതാജിയുടെ പ്രതിമ സ്ഥാപിക്കുന്നത് കൊണ്ട് കേന്ദ്രത്തിന്റെ ഉത്തരവാദിത്വം അവസാനിക്കില്ലെന്ന് മമത

കൊൽക്കത്ത: ഇന്ത്യ ഗേറ്റിൽ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതി സ്ഥാപിച്ചതുകൊണ്ട് മാത്രം കേന്ദ്രത്തിന്റെ ഉത്തരവാദിത്വം അവസാനിക്കുന്നില്ലെന്ന് വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നതിനായി, നേതാജിയുടെ 125-ാം ജന്മവാർഷികത്തോടനുബന്ധിച്ച് ഡൽഹിയിലെ ഇന്ത്യാ ഗേറ്റിൽ ഹോളോഗ്രാം പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച വൈകുന്നേരം ആറ്​ മണിക്ക് അനാച്ഛാദനം ചെയ്യാൻ പോകുകയാണ്. ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച നേതാജിയുടെ പ്രതിമയുടെ പണി പൂർത്തിയാകുന്നതുവരെ അതേ സ്ഥലത്ത് ഹോളോഗ്രാം പ്രതിമ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ഹോളോഗ്രാം പ്രതിമയുടെ വലിപ്പം 28 അടി ഉയരവും 6 അടി വീതിയുമാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

'ഞങ്ങളു​ടെ സമ്മർദം മൂലമാണ് പ്രതിമ സ്ഥാപിക്കുന്നത്. പ്രതിമ സ്ഥാപിച്ചതുകൊണ്ട് നിങ്ങളുടെ ഉത്തരവാദിത്വം അവസാനിപ്പിക്കുന്നില്ല. നേതാജിക്ക് എന്താണ് സംഭവിച്ചതെന്ന് ഇപ്പോഴും അറിയില്ല. അത് ഇപ്പോഴും ദുരൂഹമാണ്. ഫയലുകൾ രഹസ്യമാക്കി വയ്ക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. നേതാജിയെക്കുറിച്ചുള്ള ഫയലുകൾ ഞങ്ങൾ ഡിജിറ്റലൈസ് ചെയ്യുകയും തരംതിരിക്കുകയും ചെയ്തിട്ടുണ്ട്'-അവർ പറഞ്ഞു.

നേതാജിയുടെ പേരിൽ ഒരു സർവകലാശാലയും ഇന്ത്യൻ നാഷനൽ ആർമിയുടെ സ്മരണയ്ക്കായി ഒരു സ്മാരകവും മമത ബാനർജി പ്രഖ്യാപിച്ചു.

Tags:    
News Summary - Mamata Banerjee says Installing Netaji's statue won't end centres responsibility

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.