ന്യൂഡൽഹി: കാൽ വഴുതി വീണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് ഗുരുതര പരിക്കേറ്റതായി തൃണമൂൽ കോൺഗ്രസ്. നെറ്റിയിൽ പരിക്കേറ്റ് രക്തം വാർന്നൊലിക്കുന്ന ചിത്രങ്ങളോടെ എക്സിലൂടെയാണ് തൃണമൂൽ കോൺഗ്രസ് ഇക്കാര്യം അറിയിച്ചത്. വലിയ പരിക്കാണെന്നും പ്രാർത്ഥനയിൽ ഉൾപ്പെടുത്തണമെന്നും തൃണമൂൽ അറിയിച്ചു.
Our chairperson @MamataOfficial sustained a major injury.
— All India Trinamool Congress (@AITCofficial) March 14, 2024
Please keep her in your prayers 🙏🏻 pic.twitter.com/gqLqWm1HwE
മമതയെ കൊൽക്കത്തയിലെ എസ്.എസ്.കെ.എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. സ്വന്തം വസതിയിൽവെച്ചുണ്ടായ അപകടത്തിലാണ് മമതക്ക് പരിക്കേറ്റതെന്നാണ് അടുത്ത വൃത്തങ്ങൾ പറയുന്നത്.
ഈ വർഷം ഇത് രണ്ടാം തവണയാണ് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി വലിയ അപകടത്തിൽപ്പെടുന്നത്. ജനുവരി 24ന് ഈസ്റ്റ് ബർദ്വാനിലെ പര്യടനത്തിനിടെയുണ്ടായ വാഹനാപകടത്തിൽ അവർക്ക് പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.