കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് നേതാവും പശ്ചിമബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജി കാറപകടത്തിൽനിന്ന് രക്ഷപ്പെട്ടു. ബുർദ്‍വാൻ ജില്ലയിൽ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്ത് കൊൽക്കത്തയിൽനിന്ന് മടങ്ങവെയാണ് മമത സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടത്. അപകടത്തിൽ മമതക്ക് നിസ്സാര പരിക്കേറ്റു. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് പെട്ടെന്നൊരു കാര്‍ വരികയായിരുന്നുവെന്ന് എ.എന്‍.ഐ റിപ്പോര്‍ട്ടുചെയ്തു.
എതിരെ വന്ന വാഹനവുമായി കൂട്ടിയിടിക്കാൻ ശ്രമിക്കവെ, മമത സഞ്ചരിച്ച വാഹനത്തിലെ ഡ്രൈവർ സഡൻ ബ്രേക്കിടുകയായിരുന്നു. അതിന്റെ ആഘാതത്തിൽ മുൻസീറ്റിലിരുന്ന മമതയുടെ തല കാറിന്റെ ചില്ലിൽ ഇടിച്ചു. പരിക്ക് ഗുരുതരമല്ല. അതിനാൽ ആശുപത്രിയിൽ പോലും പോകാതെ മമത യാത്ര തുടർന്നു. കൊൽക്കത്തയിലെത്തിയ ശേഷം ഡോക്ടർമാരെ കാണാനാണ് തീരുമാനം. കാലാവസ്ഥ മോശമായതിനാലാണ് ഹെലികോപ്ടർ ഉപയോഗിക്കാതെ കാർ മാർഗം കൊൽക്കത്തയിൽ തിരിച്ചെത്താൻ മമത തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.