കൊൽക്കത്ത: ഡാർജിലിങ് സന്ദർശനത്തിനിടെ വീണ്ടും പാചകത്തിൽ കൈ വെച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അടുക്കളയിലിരുന്ന് പാചകം ചെയ്യുന്ന മമതയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്.
ഡാർജിലിങ്ങിലെ ഒരു ഹോട്ടലിൽ കയറി മമത മോമോസ് ഉണ്ടാക്കുകയായിരുന്നു. ഹോട്ടലിലെ അടുക്കളയിൽ മറ്റ് ജോലിക്കാർക്കൊപ്പം ഇരുന്ന് വളരെ ശ്രദ്ധയോടെ മോമോസ് ഉണ്ടാക്കുന്ന മുഖ്യമന്ത്രിയെ ദൃശ്യങ്ങളിൽ കാണാം.
മമത തന്നെയാണ് പാചകം ചെയ്യുന്നതിന്‍റെ ചിത്രങ്ങളും വിഡിയേോയും തന്‍റെ ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഇന്ന് ഞാൻ ഡാർജിലിംഗിലെ പ്രഭാത നടത്തത്തിനിടെ മോമോസ് ഉണ്ടാക്കിയെന്ന് ചിത്രങ്ങൾക്കൊപ്പം മമത ഫേസ്ബുക്കിൽ കുറിച്ചു.
ഇതാദ്യമായല്ല ഇത്തരത്തിൽ പാചകം ചെയ്യുന്ന മമതയുടെ ദൃശ്യങ്ങൾ പുറത്തു വരുന്നത്. ഇതിന് മുമ്പും ഡാർജിലിങ് സന്ദർശിച്ചപ്പോൾ പാനിപൂരി പാകം ചെയ്തു നൽകുന്ന മമതയുടെ വിഡിയോ പുറത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.