അസം: അസമിലെ തിൻസുകിയയിലെ തീവ്രവാദി ആക്രമണത്തിൽ കൊല്ലപ്പെട്ട ബംഗാളികളുടെ കുടുംബാംഗങ്ങളെ സന്ദർശിക്കാൻ തൃണമൂൽ കോൺഗ്രസ് നേതാക്കൾ എത്തി. അസമിലെ ദിബ്രുഗഡിലാണ് നേതാക്കൾ എത്തിയത്. അവിടെ നിന്ന് തിൻസുകിയയിലേക്ക് പോകും. പശ്ചിമ ബംഗാർ മുഖ്യമന്ത്രി മമതാ ബാനർജി കൂട്ടക്കൊലയിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇൗ കൂട്ടക്കൊല രാജ്യത്ത് നിലനിൽക്കുന്ന അക്രമണത്തിെൻറ അന്തരീക്ഷമാണ് വെളിവാക്കുന്നതെന്നും മമതാ ബാനർജി പറഞ്ഞു.
മമത ബാനർജിയുടെ താത്പര്യ പ്രകാരമാണ് തൃണമൂൽ കോൺഗ്രസ് നേതാക്കൾ അസമിലെത്തിയത്. ഡെറിക് ഒബ്രീെൻറ നേതൃത്വത്തിൽ മമത ബാല താക്കൂർ, നദീമുൽ ഹഖ്, മഹ്വ മൊയ്ത്ര എന്നിവരാണ് മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ച് െഎക്യദാർഢ്യം അറിയിക്കുക.
അസമിലെ ലോഹിത് നദിക്കരയിൽ ഉൾഫയുടെ പരേഷ് ബറുവ ഫാക്ഷനാണ് ബംഗാൾ സ്വദേശികളായ അഞ്ചുപേരെ കൊന്നത്. കൊല്ലപ്പെട്ടവരിൽ രണ്ടുപേർ ഒരു കുടുംബത്തിൽ നിന്നുള്ളവരാണ്. സൈനിക വേഷത്തിലെത്തിയ തീവ്രവാദികൾ അഞ്ചുപേരെ വെടിവെച്ചുകൊല്ലുകയായിരുന്നു. എന്നാൽ സംഭവത്തിൽ പങ്കില്ലെന്നാണ് ഉൾഫയുടെ നിലപാട്.
സംഭവത്തിൽ പ്രതിഷേധിച്ച തൃണമൂൽ കോൺഗ്രസ് പൗരൻമാരുടെ സുരക്ഷ ഉറപ്പുവരുത്താനാകാത്ത അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. കൊലപാതകം കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.