കൊൽക്കത്ത: ജി.എസ്.ടി ചരിത്രപരമായ വിഡ്ഢിത്തമെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജൂൺ 30ന് ജി.എസ്.ടി നടപ്പിലാക്കുന്നതിനായി നടക്കുന്ന പ്രത്യേക പാർലമെൻറ് യോഗം ബഹിഷ്കരിക്കുമെന്നും മമത പറഞ്ഞു. ജി.എസ്.ടി നടപ്പിലാക്കാൻ കേന്ദ്രസർക്കാർ അനാവശ്യ തിടുക്കം കാണിക്കുന്നതായും അവർ കുറ്റപ്പെടുത്തി.
ജി.എസ്.ടിയുടെ നടപടി ക്രമങ്ങൾ പൂർത്തീകരിക്കാൻ ഇനിയൊരു ആറ് മാസം കൂടി ആവശ്യമാണ്. ഇൗയൊരു സാഹചര്യത്തിൽ പുതിയ നികുതി ഘടനയിലേക്ക് മാറാൻ ചെറുകിട വ്യാപാരികൾക്ക് കൂടുതൽ സമയം അനുവദിക്കണമെന്നും മമത ആവശ്യപ്പെട്ടു.
ചെറുകിട വ്യാപാരികൾ ജി.എസ്.ടി നിലവിൽ വരുന്നതിൽ ആശങ്കയുണ്ട്. പുതിയ നികുതി ഘടന നിലവിൽ വരുേമ്പാൾ സാധനങ്ങളുടെ വില എതുതരത്തിലാവുമെന്നത് സംബന്ധിച്ച് ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്. ഇതുമൂലം മരുന്നുകളുൾപ്പടെയുളള അവശ്യസാധനങ്ങൾക്കും ക്ഷാമം അനുഭവപ്പെടുകയാണെന്നും മമത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.