ന്യൂഡൽഹി: പശ്ചിമബംഗാളിലെ മാൽഡയിൽ ബി.ജെ.പി ദേശീയാധ്യക്ഷൻ അമിത് ഷായുടെ ഹെലികോപ്ടർ ഇറങ്ങുന്നതിന് മുഖ്യമന ്ത്രി മമത ബാനർജി അനുമതി നിഷേധിച്ചു. ചൊവ്വാഴ്ച മാൽഡയിൽ നടക്കാനിരിക്കുന്ന ബി.ജെ.പി റാലിയിൽ പെങ്കടുക്കുന്നതി നാണ് അമിത് ഷാ ബംഗാളിലെത്തുന്നത്.
മാൽഡ എയർപോർട്ടിലെ ഹെലിപാഡിൽ അറ്റകുറ്റപണികൾ നടക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മമത സർക്കാർ അമിത് ഷായുടെ ഹെലികോപ്ടർ ലാൻഡിങിന് അനുമതി നിഷേധിച്ചിരിക്കുന്നത്.
എന്നാൽ നിർമാണ പ്രവർത്തികൾ നടക്കുന്ന ഇതേ ഹെലിപാഡിൽ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് മമത ബാനർജി ഹെലികോപ്ടറിറങ്ങിയിരുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ് പറഞ്ഞു. ഹെലിപാഡിെൻറ ചിത്രങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. അതിൽ അറ്റകുറ്റപണികൾ നടക്കുകയോ നിർമാണ വസ്തുക്കൾ കൂട്ടിയിടുകയോ ചെയ്തിട്ടില്ല. നിലവിൽ ഹെലികോപ്ടറുകൾക്ക് ലാൻഡ് ചെയ്യാൻ കഴിയുന്ന സ്ഥിതി അവിടെയുണ്ട്. അടിസ്ഥാന രഹിതമായ കാര്യങ്ങൾ നിരത്തി മമത ബാനർജി അധികാരം ദുരുപയോഗം ചെയ്യുകയാണ്. അമിത് ഷാക്ക് ലാൻഡിങ് അനുമതി നിഷേധിച്ചത് രാഷ്ട്രീയ പകപോക്കലാണെന്നും രവിശങ്കർ പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.
‘മാല്‍ഡ ഡിവിഷനിലെ എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ റിപ്പോര്‍ട്ട് പ്രകാരം എയര്‍പോര്‍ട്ടില്‍ അറ്റകുറ്റപണികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. റണ്‍വേയിൽ നിർമാണ സാമഗ്രികൾ പലതും കൂട്ടിയിട്ടിരിക്കയാണ്. പണികൾ നടക്കുന്നതിനാല്‍ താല്‍ക്കാലിക ഹെലിപാഡ് സജ്ജമാക്കാനും കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തില്‍ ഹെലികോപ്ടറുകള്‍ക്ക് ലാന്‍ഡ് ചെയ്യാനുള്ള സൗകര്യം എയര്‍പോര്‍ട്ടിലില്ല.’- എന്നാണ് അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഒൗദ്യോഗികമായി അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.