ന്യൂഡൽഹി: ഒഡീഷയും ബംഗാളും ഫോനി ചുഴലിക്കാറ്റ് ഭീഷണിയിലായിരിക്കുേമ്പാഴും മുഖ്യമന്ത്രി മമത ബാനർജി രാഷ്ട് രീയം കളിച്ചെന്നും ധാർഷ്ട്യത്തോടെ പെരുമാറിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്ത് പ്രകൃതി ദുരന ്തമുണ്ടായപ്പോഴും അവർ രാഷ്ട്രീയ പ്രചാരണം നടത്തുകയായിരുന്നുവെന്നും ഫോണിൽ സംസാരിക്കാൻ പോലും തയാറായിെല്ല ന്നും മോദി ആരോപിച്ചു.
ചുഴലിക്കാറ്റ് ഒഡീഷയിലും ബംഗാൾ തീരപ്രദേശങ്ങളിലും ആഞ്ഞടിക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ അടിയന്തര യോഗങ്ങളെ കുറിച്ച് സംസാരിക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നും േഫാണിൽ ബന്ധപ്പെട്ടപ്പോൾ മമത ബാനർജി മറുപടി നൽകിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടികളിൽ തിരക്കിലായിരുന്ന അവർ തിരിച്ച് വിളിക്കുകയോ സാഹചര്യങ്ങൾ ബോധിപ്പിക്കുകയോ െചയ്തില്ലെന്നും മോദി തുറന്നടിച്ചു. ഒഡീഷയിലെ ഫോനി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചശേഷം ബംഗാളിലെ താംലുക്കിലെ റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ഫോനി ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോഴും സ്പീഡ്ബ്രേക്കർ ദീദി രാഷ്ട്രീയം കളിക്കുകയാണ് ചെയ്തത്. ചുഴലിക്കാറ്റും മഴയും പ്രവചിക്കപ്പെട്ടപ്പോൾ തന്നെ ഓഫീസിൽ നിന്നും അവരെ വിളിച്ചു. എന്നാൽ അവർ ഫോണിൽ തന്നോടു സംസാരിക്കാൻ തയാറായില്ല. അത്രക്ക് ധാർഷ്ട്യത്തോടെയാണ് ദീദി പെരുമാറിയത്. അവർ തിരിച്ച് വിളിക്കുമെന്ന് പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ബംഗാളിലെ ജനങ്ങളെ കുറിച്ച് ആശങ്കയുണ്ടായിരുന്നു. അവരെ കുറിച്ചറിയുന്നതിന് വീണ്ടും മമത ദീദിയെ വിളിച്ചു. എന്നാൽ രണ്ടാം തവണയും ദീദി തന്നോട് സംസാരിക്കാൻ തയാറായില്ല’’ -മോദി പറഞ്ഞു.
പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച സമയത്ത് മമത തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിലാണെന്ന മറുപടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നൽകിയത്. എന്നാൽ അവർ തിരിച്ചെത്തിയിട്ടും പി.എം.ഒ ഓഫീസുമായി ബന്ധപ്പെട്ടില്ല.
കേന്ദ്രസർക്കാറിെൻറ കടുത്ത വിമർശകയായ മമത ബാനർജി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്തിെൻറ ആവശ്യങ്ങൾക്കെതിരെ പുറംതിരിയുകയാണെന്ന് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.