കാർഷിക നിയമങ്ങൾക്കെതിരെ ബംഗാൾ നിയമസഭയും പ്രമേയം പാസാക്കും

കൊൽക്കത്ത: മോദി സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ പുതിയ നീക്കവുമായി മമത ബാനർജി. കാർഷിക നിയമങ്ങൾക്കെതിരായ പ്രമേയം പശ്ചിമ ബംഗാൾ നിയമസഭയിൽ അവതരിപ്പിക്കാൻ തൃണമൂൽ കോൺഗ്രസ് സർക്കാർ തീരുമാനിച്ചു.

ജനുവരി 27ന് ആരംഭിക്കുന്ന ദ്വിദിന നിയമസഭ സമ്മേളനത്തിലാണ് പ്രമേയം അവതരിപ്പിക്കുന്നത്. ജനുവരി 28ന് സഭാചട്ടം 169 പ്രകാരമാണ് പ്രമേയം അവതരിപ്പിക്കുകയെന്ന് പാർലമെന്‍ററികാര്യ മന്ത്രി പാർഥ ചാറ്റർജി അറിയിച്ചു.

നേരത്തെ, കാർഷിക നിയമങ്ങൾക്കെതിരെ പഞ്ചാബ്, ഛത്തീസ്ഗഡ്, രാജസ്ഥാൻ, കേരളം, ഡൽഹി എന്നീ സംസ്ഥാനങ്ങൾ പ്രമേയങ്ങൾ പാസാക്കിയിരുന്നു.

മോദി സർക്കാറിന്‍റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം നടത്തുന്ന കർഷകരെ പിന്തുണച്ച് കൊൽക്കത്തയിൽ മൂന്നു ദിവസത്തെ പ്രക്ഷോഭ പരിപാടിക്ക് മുഖ്യമന്ത്രി മമത ബാനർജി ആഹ്വാനം ചെയ്തിരുന്നു.

റിപ്പബ്ലിക് ദിനത്തിൽ കർഷകർ സംഘടിപ്പിച്ച ട്രാക്ടർ പരേഡ് സംഘർഷത്തിൽ കലാശിച്ചിരുന്നു. ഒരു കർഷകൻ മരിക്കുകയും 100 പൊലീസുകാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിൽ 22 പേർക്കെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.