ന്യൂഡൽഹി: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തെൻറ പഴയ മണ്ഡലമായ ഭവാനിപുരിൽനിന്ന് ജനവിധി തേടും. മമതക്ക് മത്സരിക്കാനായി ഭവാനിപുരിൽനിന്ന് ജയിച്ച ശുഭൻദേവ് ചന്ദോപാധ്യായ എം.എൽ.എ സ്ഥാനം രാജിവെച്ചു.
നന്ദിഗ്രാമിൽ തെൻറ ഉറ്റ അനുയായിയും പിന്നീട് ബദ്ധവൈരിയുമായ സുവേന്ദു അധികാരിയോട് മമത പരാജയപ്പെട്ടിരുന്നു. ഭവാനിപുരിൽനിന്ന് ആറുമാസത്തിനകം മമത ജനവിധി തേടുമെന്ന് ശുഭൻദേവ് പറഞ്ഞു. കൃഷിമന്ത്രിയായ അദ്ദേഹം ആറുമാസത്തിനകം മറ്റൊരു മണ്ഡലത്തിൽനിന്ന് ജനവിധി തേടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.