മമതയായിരിക്കും 2024 തെരഞ്ഞെടുപ്പിന്‍റെ ഗതി നിർണയിക്കുക- ശത്രുഘ്‌നൻ സിൻഹ

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജിയായിരിക്കും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഗതി നിർണയിക്കുകയെന്ന് എം.പി ശത്രുഘ്നൻ സിൻഹ. മമത ബാനർജിയിൽ തനിക്ക് വിശ്വാസമുണ്ട്. എല്ലാവരാലും ബഹുമാനിക്കപ്പെടുന്ന നേതാവാണ് അവരെന്നും സിൻഹ പറഞ്ഞു.

ജനാധിപത്യം ഉപേക്ഷിച്ച് ബി.ജെ.പി സ്വേച്ഛാധിപത്യ പാർട്ടിയായി മാറിയതിനാലാണ് താൻ ബി.ജെ.പി വിട്ട് അഖിലേന്ത്യ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. അടൽ ബിഹാരിയുടെയും എൽ.കെ അദ്വാനിയുടെയും ബി.ജെ.പി ജനാധിപത്യ സംവിധാനത്തിലാണ് പ്രവർത്തിച്ചത്. പ്രധാനമന്ത്രി ഭരിക്കുന്ന ഇന്നത്തെ ബി.ജെ.പി ഒരു സ്വേച്ഛാധിപത്യമാണ്," വാജ്പേയി മന്ത്രിസഭയിൽ അംഗമായിരുന്ന ശത്രുഘ്നൻ സിൻഹ പറഞ്ഞു.

എൽ.കെ അദ്വാനി നിർബന്ധിച്ചതുകൊണ്ടാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക ബാധ്യത നിറവേറ്റാനാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. സ്വാധീനിച്ചത് ജയപ്രകാശ് നാരായണനാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mamata will be game-changer in 2024 Lok Sabha polls: Shatrughan Sinha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.