കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ കൊണ്ടുവന്ന രണ്ടു ബില്ലുകൾ ചർച്ചചെയ്യാൻ ഗവർണർ വിളിച്ചുചേർത്ത സർവകക്ഷി യോഗത്തിൽ പങ്കെടുക്കാനാവില്ലെന്ന് മുഖ്യമന്ത്രി മമത ബാ നർജി. നേരത്തേ നിശ്ചയിച്ച നിരവധി പരിപാടികളുള്ളതിനാൽ എത്താൻ കഴിയില്ലെന്നാണ് ഗവർണറുടെ സെക്രട്ടേറിയറ്റിന് നൽകിയ വിശദീകരണം.
പദവിയേറ്റതു മുതൽ ഗവർണർ ജഗ്ദീപ് ധൻകറും മമതയും തമ്മിൽ നിരവധി വിഷയങ്ങളിൽ കൊമ്പുകോർത്തിരുന്നു. അതിനിടെയാണ് നിയമസഭ പാസാക്കിയ പശ്ചിമ ബംഗാൾ ആൾക്കൂട്ടക്കൊല വിരുദ്ധ ബിൽ, പട്ടികജാതി, പട്ടികവർഗ ബിൽ എന്നിവയിൽ ചർച്ച ആശ്യപ്പെട്ട് ഗവർണർ യോഗം വിളിച്ചത്. രണ്ടു ബില്ലും ഗവർണറുടെ ഒപ്പുകാത്ത് കിടക്കുകയാണ്.
സംസ്ഥാന സർക്കാറിൽനിന്ന് ബില്ലുകൾ സംബന്ധിച്ച് ഇതുവരെ തനിക്ക് വിവരം ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടിയെന്ന് ഗവർണർ പുറത്തുവിട്ട വാർത്തക്കുറിപ്പ്് പറയുന്നു.
മമത എത്താത്ത സാഹചര്യത്തിൽ മറ്റു തിരക്കുകൾ മാറ്റിവെച്ച് അടിയന്തരമായി അടുത്ത ദിവസം യോഗം ചേരണമെന്നും ആവശ്യപ്പെട്ടു. യോഗം 21ന് ചേരണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.