കൊൽക്കത്ത: സുപ്രീംകോടതി ജഡ്ജിമാർ, മാധ്യമപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ എന്നിവരടക്കമുള്ളവരുടെ ഫോൺ ചോർത്തിയ പെഗസസ് വിവാദത്തിൽ ആഞ്ഞടിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.
റിച്ചാർഡ് നിക്സൺ പ്രസിഡൻറായിരിക്കെ യു.എസിൽ വൻ വിവാദമുയർത്തിയ വാട്ടർഗേറ്റ് സംഭവത്തെയും കടത്തിവെട്ടുന്നതാണിതെന്ന് അവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1972ലെ തെരഞ്ഞെടുപ്പ് സമയത്ത് െഡമോക്രാറ്റിക് പാർട്ടിയുടെ നീക്കങ്ങളറിയാൻ വാട്ടർഗേറ്റ് ബിൽഡിങ്ങിലെ അവരുടെ കേന്ദ്ര ഓഫിസിൽ നുഴഞ്ഞുകയറി രഹസ്യങ്ങൾ ചോർത്തിയ സംഭവമാണിത്.
നൂറുകണക്കിന് പേരുടെ ഫോൺ ചോർത്തിയതിലൂടെ 'സൂപ്പർ എമർജൻസി'യാണ് രാജ്യത്ത് നടപ്പാക്കുന്നതെന്ന് മമത പറഞ്ഞു. ബി.ജെ.പിക്ക് അവരുടെ തന്നെ ഉദ്യോഗസ്ഥരെയും മന്ത്രിമാരെയും വിശ്വാസമില്ല. നിരവധി ആർ.എസ്.എസുകാരുടെ ഫോൺ ചോർത്തിയതായി താൻ കേട്ടുവെന്നും മമത ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.