ഇന്ദോർ: അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ നരേന്ദ്ര മോദിയെ പുറത്താക്കാൻ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ മൂന്നാം മുന്നണി രൂപവത്കരിക്കണമെന്ന് മുതിർന്ന അഭിഭാഷകൻ രാം ജത്മലാനി ആവശ്യപ്പെട്ടു. കോൺഗ്രസിനും ബി.ജെ.പിക്കും വിദേശരാജ്യങ്ങളിൽ നിക്ഷേപിച്ച കള്ളപ്പണം കണ്ടെടുക്കാൻ താൽപര്യമില്ല. അവർ സംയുക്തമായി ജനങ്ങളെ പറ്റിക്കുകയാണെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. അതുകൊണ്ട്, സത്യസന്ധരായ നേതാക്കളുള്ള മൂന്നാം മുന്നണി വേണം. ഇതിന് മമത ബാനർജി നേതൃത്വം നൽകണം. അവർക്ക് പ്രധാനമന്ത്രിയാകാനുള്ള ശേഷിയുണ്ട്. കള്ളപ്പണ വിഷയത്തിൽ ജത്മലാനി ധനമന്ത്രി അരുൺ ജെയ്റ്റ്ലിയെയും എൻ.ഡി.എ സർക്കാറിനെയും വിമർശിച്ചു. എൻ.ഡി.എക്ക് അധികാരത്തിൽ തുടരാനുള്ള അവകാശമില്ലെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.