ആഗ്ര: ബി.ജെ.പി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പാർട്ടി പ്രവർത്തകരുൾപ്പെട്ട ജനക്കൂട്ടം വളഞ്ഞിട്ടു തല്ലി. യു.പിയിലെ ആഗ്രയിൽ ശമഹർ നഹർഗഞ്ചിലാണ് സംഭവം. കൊലപാതക കേസിലെ പ്രതികളായ സുധീർ, സഹോദരൻ സമാൻ എന്നിവരെയാണ് ജനക്കൂട്ടം മർദ്ദിച്ചത്. സുധീറും സഹോദരൻ സമറും ബി.ജെ.പി നേതാവ് നാഥുറാം െവർമയെ വ്യക്തിപരമായ വിദ്വേഷത്തിെൻറ പേരിൽ വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ഇരുവരേയും പിന്നീട് നാട്ടുകാർ വളഞ്ഞിട്ട് തല്ലുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തിയേപ്പാൾ അക്രമികൾ െപാലീസിനു നേര കെല്ലെറിയുകയും ജീപ്പ് കത്തിക്കുകയും ചെയ്തു.
വെർമയും രണ്ട് സുഹൃത്തുക്കളും പ്രകോപനകരമായ ആരോപണങ്ങൾ ഉന്നയിച്ചതാണ് കൊലപാതകത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ചയുടൻ ഒരു പൊലീസ് ഇൻസ്പെക്ടറെ അയച്ചിരുന്നു. അദ്ദേഹം സുധീറിനെയും സഹോദരെനയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും നാട്ടുകാർ ഉദ്യോഗസ്ഥന് നേരെ തിരിയുകയായിരുന്നെന്നും െപാലീസ് പറഞ്ഞു. സുധീറിെൻറ പരിക്കുകൾ ഗുരുതരമല്ല. സമാൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.