ന്യൂഡൽഹി: വ്യാജ ഓൺലൈൻ പേമെൻറ് ആപ്ലിക്കേഷൻ ഉപയോഗിച്ച് 200ലധികം കടക്കാരെ കബളിപ്പിച്ച് പണം തട്ടിയയാളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ഉത്തംനഗർ സ്വദേശിയായ കുനാൽ ശർമയാണ് അറസ്റ്റിലായത്.
തൊഴിൽരഹിതനാണ് പ്രതി. സാധനങ്ങൾ വാങ്ങാനെത്തുന്നവർക്ക് സൗകര്യപ്രദമായ ആപ് എന്ന നിലയിലാണ് ഇയാൾ കടയുടമകളെ സമീപിച്ചത്. ഉപഭോക്താക്കൾ അടക്കുന്ന വ്യാജ ഇടപാട് രസീത് സൃഷ്ടിച്ചായിരുന്നു കബളിപ്പിക്കൽ.
ക്യു.ആർ കോഡിന് പകരം ഷോപ്പുടമകളുടെ മൊബൈൽ ഫോൺ നമ്പർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന രീതിയിലായിരുന്നു വ്യാജ ആപ്പിെൻറ പ്രവർത്തനമെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.