ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തിയ രോഗിക്ക് ആൻറിവൈറൽ ഡ്രഗായ റെംഡെസിവിർ മരുന്ന് നൽകാമെന്നു പറഞ്ഞു പണം തട്ടിയയാൾ അറസ്റ്റിൽ.
ഹരിയാനയിൽ നിന്ന് 32 കാരനെയായ സച്ചിൻ യാദവിനെയാണ് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. മെയ് ആറിന് ഗ്രേറ്റർ കൈലാഷ് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. അമൃത മല്ലികയെന്ന യുവതിയുടെ അമ്മയെ കോവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
അമ്മ ഗുരുതരാവസ്ഥയിലാണെന്നും ആറ് ഡോസ് റെംഡെസിവിർ കുത്തിവെപ്പുകൾ വേണമെന്നും ഡോക്ടർ നിർദ്ദേശിച്ചു. ഇതിെൻറ അടിസ്ഥാനത്തിൽ മരുന്നിനായി പലരെയും സമീപിച്ചെങ്കിലും കിട്ടിയില്ല. തുടർന്ന് വാട്സാപ്പ് ഗ്രൂപ്പുകളിൽ വന്ന നമ്പരിൽ ബന്ധപ്പെട്ടപ്പോൾ 49,200 രൂപ അക്കൗണ്ടിലിട്ടാൽ വാക്സിനെത്തിക്കാമെന്ന് പറഞ്ഞു. എന്നാൽ പണം നൽകിയതിന് പിന്നാലെ ഫോൺ സ്വിച്ച് ഓഫായി.
തട്ടിപ്പ് മനസിലായതിനെ തുടർന്ന് യുവതി നൽകിയ പരാതിയിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.