ന്യൂഡൽഹി: 19 കാരിയെ ബലാത്സംഗം ചെയ്ത് കൊന്ന കേസിൽ സുപ്രീം കോടതി വെറുതെ വിട്ട പ്രതി മൂന്നു മാസങ്ങൾക്ക് ശേഷം ഓട്ടോ ഡ്രൈവറെ കൊന്ന കേസിൽ പിടിയിൽ.
2012ൽ 19 കാരിയെ ബലാത്സംഗം ചെയ്ത് കൊന്നകേസിലെ മൂന്ന് പ്രതികളിൽ ഒരാളാണ് വിനോദ്. എന്നാൽ കഴിഞ്ഞ വർഷം നവംബറിൽ വിഷയത്തിൽ പ്രതിയുടെ പങ്ക് തെളിയിക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി സംശയത്തിന്റെ ആനുകൂല്യം നൽകിയാണ് സുപ്രീംകോടതി ഇയാളെ വെറുതെ വിട്ടത്.
പിന്നീട് ഇയാളും കൂട്ടാളികളും ജനുവരി 26ന് ഡൽഹിയിലെ ദ്വാരക സെക്ടർ 13ൽഓട്ടോ ഡ്രൈവറെ കൊള്ളയടിക്കുകയും കൊല്ലുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു. ഓട്ടോയിൽ കയറിയിരുന്ന ശേഷം ഡ്രൈവറുടെ കഴുത്തറുത്തു.
കേസിൽ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത് പവാനെയായിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിനോദിന്റെ പങ്ക് വ്യക്തമായത്. ജനുവരി 29 ന് വിനോദിനെയും അറസ്റ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.