യു. പിയിൽ മസ്ജിദിൽ കടന്നുകയറി ഖുർആൻ കത്തിച്ചയാൾ അറസ്റ്റിൽ

ഷാജഹാൻപൂർ: ഉത്തർപ്രദേശിലെ പള്ളിക്കുള്ളിൽ ഖുർആൻ കോപ്പി കത്തിച്ച സംഭവത്തിൽ ഒരാളെ ഉത്തർപ്രദേശ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകുന്നേരം നഗരത്തിലെ കോട്വാലി പ്രദേശത്തുള്ള ഫഖ്റെ ആലം പള്ളിയിൽ വിശുദ്ധ ഗ്രന്ഥത്തിന്റെ ഒരു ഭാഗം കത്തിച്ച നിലയിൽ കണ്ടെത്തിയതായി ഇൻസ്പെക്ടർ ജനറൽ ഓഫ് പൊലീസ് രമിത് ശർമ്മ പറഞ്ഞു.

സംഭവത്തിൽ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തതായും കാലതാമസം കൂടാതെ അന്വേഷണം ആരംഭിച്ചതായും പൊലീസ് സൂപ്രണ്ട് എസ്. ആനന്ദ് പറഞ്ഞു. സി.സി ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ പ്രതിയെ തിരിച്ചറിഞ്ഞതായും പിന്നീട് ബരുജായി പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. താജ് മുഹമ്മദ് എന്നയാളാണ് പ്രതിയെന്നും പൊലീസ് അറിയിച്ചു.

ജില്ലാ മജിസ്‌ട്രേറ്റ് ഉമേഷ് പ്രതാപ് സിംഗ്, അഡീഷനൽ ജില്ലാ മജിസ്‌ട്രേറ്റ് (ഫിനാൻസ് ആൻഡ് റവന്യൂ) രാംസേവക് ദ്വിവേദി എന്നിവർ സംഭവസ്ഥലം പരിശോധിച്ച് സമാധാനം പാലിക്കണമെന്നും കിംവദന്തികൾക്ക് ചെവികൊടുക്കരുതെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു. അതേസമയം, ക്രമസമാധാന പ്രശ്‌നം ഉണ്ടാകാതിരിക്കാൻ പള്ളിക്ക് സമീപം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.

Tags:    
News Summary - Man arrested for sacrilege attempt at UP mosque

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.