പിതാവി​െൻറ ഫോണിൽ മകൻ ഒരു ആപ്​ ഇൻസ്​റ്റാൾ ചെയ്​തു; നഷ്​ടം ഒമ്പതുല​ക്ഷം

നാഗ്​പുർ: പിതാവി​െൻറ ഫോണിൽ മകൻ ഒരു ആപ്ലിക്കേഷൻ ഇൻസ്​റ്റാൾ ചെയ്​തതോടെ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ ഒമ്പതുലക്ഷം നഷ്​ടമായതായി പരാതി. നാഗ്​പുരിൽ കഴിഞ്ഞ ബുധനാഴ്​ച വൈകിട്ടാണ്​​ സംഭവം.

നാഗ്​പുർ കൊറാഡിയിൽ താമസിക്കുന്ന അശോക്​ മാൻവാടെയുടെ പണമാണ്​ നഷ്​ടപ്പെട്ടതെന്ന്​ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

15കാരനായ മകൻ അശോകി​െൻറ ഫോൺ എടുത്ത്​ കളിക്കുകയായിരുന്നു. ഈ സമയം ഡിജിറ്റൽ പേയ്​മെൻറ്​ കമ്പനിയുടെ കസ്​റ്റമർ കെയറിൽനിന്നാണെന്ന്​ പരിചയപ്പെടുത്തി അജ്ഞാതൻ വിളിച്ചു. അശോകി​െൻറ ഡിജിറ്റൽ പേയ്​മെൻറ്​ അക്കൗണ്ടി​െൻറ ക്രഡിറ്റ്​ പരിധി ഉയർത്തിയതായും അതിനാൽ ഒരു ആപ്ലിക്കേഷൻ ഡൗൺലോഡ്​ ചെയ്യണമെന്നും അജ്ഞാതൻ 15കാരന്​ നിർദേശം നൽകി.

കുട്ടി ആപ്ലി​ക്കേഷൻ ഡൗൺ​േലാഡ്​ ചെയ്​തതോടെ അശോകി​െൻറ ബാങ്ക്​ അക്കൗണ്ടിൽനിന്ന്​ 8.95 ലക്ഷം നഷ്​ടമാകുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു. ഐ.ടി വകുപ്പ്​ പ്രകാരം കേസെടുത്ത്​ പൊലീസ്​ അന്വേഷണം ആരംഭിച്ചു.

Tags:    
News Summary - Man Asks Teen To Install App On His Father's Phone, Vanishes With 9 Lakhs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.