ന്യൂഡൽഹി: എ.ടി.എമ്മിനു മുന്നിലെ നീണ്ട വരി കണ്ട് പ്രധാനമന്ത്രി മോദിക്കെതിരെ സംസാരിച്ച ആളെ മർദിച്ചതായി പരാതി. സൗത് ഡൽഹിയിലെ ജയിത്പുർ ഏരിയയിലാണ് സംഭവം.
45 കാരനായ ലാല്ലൻ സിങ് കുശ്വാഹയാണ് മർദിനത്തിനിരയായത്. ടെലിവിഷൻ സെറ്റ് വാങ്ങുന്നതിനായി ഇറങ്ങിയ ലാല്ലൻ സമീപത്തെ എ.ടി.എമ്മിനു മുന്നിലെ തിരക്ക് കണ്ട് ഇതിനു കാരണം പ്രധാനമന്ത്രി മോദിയാണെന്ന് പ്രതികരിക്കുകയായിരുന്നു. ഇത് കേട്ട് വരിയിലുണ്ടായിരുന്ന അതിഗ് എന്നയാൾ തിരക്കിൽ നിന്ന് പുറത്തേക്കു വരികയും ലാല്ലനെ മർദിച്ച് അശവശനാക്കുകയുമായിരുന്നു. ശേഷം ഇയാളുടെ കയ്യിലുള്ള 6000 രൂപയും അക്രമി തട്ടിയെടുത്തു. ലാല്ലൻ സിങ്ങിെൻറ പരാതിയിൽ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.