ലഖ്നോ: തന്നെ കാണാൻ സുരക്ഷാവലയം ഭേദിച്ച് വന്നയാളോട് സൗഹൃദസംഭാഷണം നടത്തിയ കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കോൺഗ്രസിെൻറ 135ാം സ്ഥാപക ദിനാചരണത്തോടനുബന്ധിച്ച് ലഖ്നോവിൽ നടന്ന ചടങ്ങിൽ പ്രിയങ്ക കോൺഗ്രസ് നേതാവ് സൽമാൻ ഖുർശിദിനും മറ്റുള്ളവർക്കുമൊപ്പം ഇരിക്കവേയാണ്, നീല സിഖ് തലപ്പാവ് ധരിച്ചയാൾ സുരക്ഷാവലയം ഭേദിച്ച് ഓടിയെത്തിയത്.
പാർട്ടി പ്രവർത്തകരും സുരക്ഷ ഉദ്യോഗസ്ഥരും പിടിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും പ്രിയങ്ക തടഞ്ഞു. എഴുന്നേറ്റുനിന്ന് ചേർത്തുനിർത്തി എന്താണ് പറയാനുള്ളതെന്നു ശാന്തയായി ചോദിച്ച പ്രിയങ്ക അൽപസമയം സംസാരിച്ചശേഷം കൈകൊടുത്ത് മടക്കിയയച്ചു. വാര്‍ത്ത ഏജന്‍സിയായ എ.എൻ.ഐയാണ് വിഡിയോ പുറത്തുവിട്ടത്.
രാഹുല്‍ ഗാന്ധിയുടെ കാര്‍ ആണെന്നു കരുതി അഞ്ചംഗ കുടുംബത്തിെൻറ വാഹനം ഡൽഹിയിലെ പ്രിയങ്കയുടെ വീട്ടിലേക്ക് ഉദ്യോഗസ്ഥര്‍ കടത്തിവിട്ടത് വിവാദമായിരുന്നു. നേരത്തേ എസ്.പി.ജി സുരക്ഷയുണ്ടായിരുന്ന പ്രിയങ്കക്ക് ഇസഡ് പ്ലസ് സുരക്ഷയാണ് ഇപ്പോഴുള്ളത്.
#WATCH Man breaches security of Priyanka Gandhi Vadra at a party event in Lucknow on Congress foundation day, gets to meet her. pic.twitter.com/v4UtwedMF2
— ANI UP (@ANINewsUP) December 28, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.