കോവിഡിനെ ചെറുക്കാൻ മറുമരുന്നായി പാമ്പ്​; മധുരയിൽ ചത്ത പാമ്പിനെ തിന്ന 50കാരൻ അറസ്​റ്റിൽ

ചെന്നൈ: മധുരയിൽ ചത്ത പാമ്പിനെ തിന്നുന്ന വിഡിയോ പ്രചരിച്ചതോടെ 50കാരൻ അറസ്​റ്റിൽ. മധുര ജില്ലയിലെ പെരുമാ​പട്ടി സ്വദേശിയായ കർഷകൻ വടിവേലുവിനെയാണ്​ വനംവകുപ്പ്​ അറസ്​റ്റ്​ ചെയ്​തത്​. ഇയാൾക്കെതിരെ 7000 രൂപ പിഴ ചുമത്തുകയും ചെയ്​തു.

വിഷപാമ്പായ വെള്ളിക്കെട്ടനെയാണ്​ വടിവേലു കഴിച്ചത്​. പാമ്പിനെ കഴിക്കുന്നത്​ കോവിഡിൽനിന്ന്​ രക്ഷനേടാൻ നല്ലതാണെന്ന്​ വടിവേലു വിഡിയോയിൽ പറയുന്നതും കേൾക്കാം.

വിഡിയോ വൈറലായതോടെ വടിവേലുവിടെ ജില്ല ​വനംവകുപ്പ്​ ഒാഫിസറുടെ നേതൃത്വത്തിൽ അറസ്​റ്റ്​ ചെയ്യുകയായിരുന്നു.

അതേസമയം ചിലർ നിർബന്ധിച്ച്​ തന്നെക്കൊണ്ട്​ പാമ്പി​െൻറ ഇറച്ചി തീറ്റിപ്പിച്ചതാണെന്ന്​ വടിവേലു മൊഴിനൽകി. സംഭവം നടക്കു​േമ്പാൾ മദ്യപിച്ചിരുന്നതായും പറയുന്നു.

'ചത്ത പാമ്പിനെയാണ്​ വടിവേലു ചവക്കുന്നത്​. പാമ്പി​െൻറ വിഷമുണ്ടായിരുന്ന ഭാഗം വടിവേലി കഴിച്ചിട്ടില്ല. ഉണ്ടെങ്കിൽ വടിവേലു തളർന്നുകിടക്കുമായിരുന്നു' -ഡി.എഫ്​.ഒയുടെ റിപ്പോർട്ടിൽ പറയുന്നു. 

Tags:    
News Summary - Man chews dead snake to keep COVID-19 at bay arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.