ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിക്കുനേരെ ചെരിപ്പെറിഞ്ഞ് പ്രതി

സൂറത്ത്: അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജിക്കുനേരെ ചെരിപ്പെറിഞ്ഞ് പ്രതി. ബുധനാഴ്ച ഗുജറാത്തിലെ സൂറത്ത് ജില്ല കോടതിയിലാണ് സംഭവം. കേസിൽ മധ്യപ്രദേശ് സ്വദേശിയായ സുജിത് സാകേതിനെയാണ് കോടതി ശിക്ഷിച്ചത്. കുട്ടിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു.

പോക്സോ കേസിലാണ് ജഡ്ജി പി.എസ്. കല പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. കേസിൽ തന്നെ കുടുക്കിയതാണെന്ന് ആരോപിച്ചാണ് പ്രതി ജഡ്ജിക്കുനേരെ ചെരിപ്പെറിഞ്ഞത്. ചെരിപ്പ് ജഡ്ജിയുടെ ദേഹത്തു കൊണ്ടില്ലെങ്കിലും സാക്ഷികളെ വിസ്തരിക്കുന്ന ബോക്സിനടുത്ത് വീണു. ഇതര സംസ്ഥാന തൊഴിലാളിയുടെ മകളെയാണ് കഴിഞ്ഞ ഏപ്രിൽ 30ന് കൊലപ്പെടുത്തിയത്.

Tags:    
News Summary - Man convicted of raping, killing 5-year-old hurls slipper at judge in Gujarat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.