വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ വന്ദേഭാരത് ട്രെയിന്‍ തട്ടി യുവാവ് മരിച്ചു. ഉത്തര്‍പ്രദേശിലെ തുണ്ഡലയിലാണ് സംഭവം. വാരണാസിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്ന ട്രെയിനാണ് ഇടിച്ചത്.

റെയില്‍പാളം മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. വിഷയത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. മേയില്‍ വന്ദേഭാരത് തട്ടി കോഴിക്കോട് വെസ്റ്റ് ഹില്ലിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. കാസര്‍കോട് നിന്നും തിരുവന്തപുരത്തേക്ക് പോകുന്ന ട്രെയിനാണ് ഇടിച്ചത്.

2019ല്‍ ഉദ്ഘാടനത്തിന് പിന്നാലെ വന്ദേഭാരത് പശുവിനെ തട്ടിയതും വാര്‍ത്തയായിരുന്നു. ട്രാക്കിലേക്ക് പശുക്കള്‍ ഓടിക്കയറിയതാണ് അപകടത്തിന് കാരണമായത് എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ദിവസം അഞ്ച് വന്ദേഭാരത് ട്രെയിനുകള്‍ കൂടി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തിരുന്നു.

Tags:    
News Summary - Man dies after hit by Vande Bharat train in UP's Tundla

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.