മണാലിയിലെ തണുപ്പിൽ ഒരാൾ മരിച്ചു

ഷിംല: ഹിമാചൽ പ്രദേശിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മണാലിയിൽ ശൈത്യം കാരണം ഒരാൾ മരിച്ചതായി പൊലീസ്. മണാലിയിൽ ജോലി ചെയ്യുന്ന കർണാടക സ്വദേശി പ്രദീപ് കുമാർ എന്നയാളാണ് മരിച്ചത്.

രാവിലെ മണാലി നഗരത്തിലെ മാർക്കറ്റിൽ ഒരാൾ വീണുകിടക്കുന്നതായി വിവരം ലഭിക്കുകയായിരുന്നെന്ന് കുളു ജില്ലാ എസ്.പി ഗൗരവ് സിങ് പറഞ്ഞു. മൃതദേഹത്തിൽ മുറിവുകളൊന്നുമില്ലെന്നും തണുപ്പ് കാരണമാണ് മരണമെന്ന് കരുതുന്നതായും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - man-dies-due-to-cold-in-manali-says-police-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.