മെട്രോയിൽ ഗോപി മഞ്ചൂരിയൻ കഴിച്ചു; കേസും പിഴയും പിന്നാലെ

ബംഗളൂരു: ബംഗളൂരു മെട്രോക്കുള്ളിൽ യാത്രക്കിടെ ഭക്ഷണം കഴിച്ചയാൾക്കെതിരെ കേസ്. യുവാവിനെതിരെ കേസെടുത്തതായും 500 രൂപ പിഴ ചുമത്തിയതായും ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് അറിയിച്ചു.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സംഭവം നടന്നത്. നമ്മ മെട്രോ ട്രെയിനിലെ സ്ഥിരം യാത്രക്കാരനായ യുവാവ് യാത്രക്കിടെ പാഴ്സൽ പൊതി തുറന്ന് ഗോപി മഞ്ചൂരിയൻ കഴിക്കുകയായിരുന്നു. ഇത് വീഡിയോയിൽ പകർത്തുന്നത് ശ്രദ്ധിച്ചെങ്കിലും യുവാവ് തീറ്റ തുടർന്നു.

നടപടിയുണ്ടാകുമെന്ന് സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിട്ടും യുവാവ് തീറ്റ നിർത്തിയില്ല. പിന്നീട് ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. ഇതോടെ നിയമ ലംഘനത്തിനെതിരെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി.

ജയാനഗർ പൊലീസാണ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാവിയിൽ ഇത്തരം പെരുമാറ്റം ആവർത്തിക്കില്ലെന്ന് ഇദ്ദേഹം പൊലീസിന് ഉറപ്പുനൽകി.

Tags:    
News Summary - Man Eats Gobi Manchurian Inside Bengaluru Metro Coach

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.