പ്രയാഗ് രാജ്: താൻ ആവശ്യപ്പെട്ട 5000 രൂപ നൽകാത്തതിന് 42കാരിയായ അമ്മയെ കൊന്ന് 21കാരൻ. ഹരിയാനയിലെ ഹിസാർ ജില്ലക്കാരനായ ഹിമാൻഷു എന്ന യുവാവാണ് ക്രൂരകൃത്യം ചെയ്തത്. ഇയാൾ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.
ഡിസംബർ 13നായിരുന്നു സംഭവം. പണം നൽകാത്തതിന് അമ്മ പ്രതിമ ദേവിയുമായി ഹിമാൻഷു വലിയ തർക്കത്തിലേർപ്പെട്ടു. തർക്കത്തിനൊടുവിൽ ഇയാൾ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.
ശേഷം മൃതദേഹം പെട്ടിയിലാക്കി ഉത്തർ പ്രദേശിലെ പ്രയാഗ് രാജിലേക്കുള്ള ട്രെയിൻ കയറി. ദൂരെ എവിടെയങ്കിലും മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു ലക്ഷ്യം. നദിക്കരയിൽ മൃതദേഹം ഉപേക്ഷിക്കാൻ യുവാവ് ശ്രമിക്കവെ, പട്രോളിങ്ങിനിറങ്ങിയ ധാരാഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ഇത് കാണുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോർട്ടത്തിനയച്ചുവെന്നും വിവരം ഹരിയാന പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും ഡി.സി.പി ദീപക് ഭുകാർ പറഞ്ഞു. ഹിസാറിലെ തുണി മില്ലിലെ തൊഴിലാളിയായിരുന്നു പ്രതിമ ദേവി.
റാഞ്ചി: മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തെന്നാരോപിച്ച് 35കാരനായ നാടോടി ഗായകനെ തല്ലിക്കൊന്നു. നാഗ്പുരി ഗാനങ്ങൾ പാടി സമൂഹമാധ്യമങ്ങളിൽ വൈറലായ ഡേവിഡ് മിൻസ് ആണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ ബന്ധുക്കളായ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. റാഞ്ചിയിൽനിന്ന് 30 കിലോമീറ്റർ അകലെ തത്കുണ്ടോ ഗ്രാമത്തിൽ വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. പെൺകുട്ടിയുടെ ബന്ധുക്കൾ വടികളുമായെത്തി ഗായകനെ മർദിച്ച് അവശനാക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.