ഉജ്ജയിൻ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനിക്കുമെതിരെ സോഷ്യൽ മീഡിയയിൽ മോശം പരാമർശം നടത്തിയെന്നാരോപിച്ച് യുവാവിനെ മധ്യപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. ഉജ്ജയിൻ ജില്ലയിലെ അക്യ ജാഗീർ സ്വദേശി ഗോവർധൻ നഗർ (28) ആണ് അറസ്റ്റിലായത്. പ്രാദേശിക ബിജെപി നേതാവിന്‍റെ പരാതിയിലാണ് നടപടി.
മോദിയുടെയും സ്മൃതി ഇറാനിയുടെയും എഡിറ്റ് ചെയ്ത ചിത്രവും ആക്ഷേപകരമായ അഭിപ്രായങ്ങളും ഗോവർധൻ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തതായി ബിജെപി ഖച്രോഡ് യൂനിറ്റ് പ്രസിഡന്‍റ് ചേതൻ ശർമയാണ് പരാതി നൽകിയത്. ശനിയാഴ്ച ലഭിച്ച പരാതിയിൽ യുവാവിനെതിരെ ഐ.ടി ആക്ടിലെ വകുപ്പുകൾ പ്രകാരം കേസെടുത്തതായി പൊലീസ് ഓഫിസർ രാംകിഷോർ സിംഗാവത്ത് പറഞ്ഞു. ഗോവർധനെ പിന്നീട് ജാമ്യത്തിൽ വിട്ടതായും കേസിൽ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.