ദിയോറിയ (ഉത്തർപ്രദേശ്): ജന്മാഷ്ടമി ആഘോഷവേളയിൽ ഉച്ചത്തിൽ പാട്ടുവെച്ചതിനെ തുട ർന്നുണ്ടായ തർക്കം അക്രമത്തിൽ കലാശിക്കുകയും അടിയേറ്റ് യുവാവ് കൊല്ലപ്പെടുകയും ചെയ്തു. ബർഹജിലെ പട്ടേൽ നഗറിൽ ശനിയാഴ്ച രാത്രിയാണ് സംഭവം.
കൃഷ്ണ ജന്മാഷ്ട മി ആഘോഷവേളയിൽ ഏതാനും യുവാക്കൾ ഉച്ചത്തിൽ പാട്ടുവെച്ച് ഡി.ജെ പാർട്ടി നടത്തിയിരുന്നു. മന്നു ലാൽ എന്നയാൾ ഇത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് പന്ത്രണ്ടോളം പേർ ഇയാളെ വടികൊണ്ട് തല്ലി. അക്രമികൾ പിതാവിനെ മർദിക്കുന്നത് തടയാനെത്തിയ സുമിത്ത് (25) എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
അക്രമികളിൽനിന്ന് രക്ഷിക്കാനായി മന്നു ലാലിെൻറ ഭാര്യയും മറ്റൊരു മകനായ സച്ചിനും ഓടിയെത്തിയിരുന്നു. ഇവർക്കും മർദനമേറ്റു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും സുമിത്തിനെ രക്ഷിക്കാനായില്ലെന്ന് സ്ഥലം എസ്.പി പറഞ്ഞു.
പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്ന് പൊലീസ് അറിയിച്ചു. ബർഹജ് മേഖലയിൽ സെപ്റ്റംബർ 15 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.