ന്യുഡൽഹി: ബീഫ് സംബന്ധിച്ച തർക്കം മൂലം ട്രെയിൻ യാത്രക്കാരനെ സഹയാത്രികർ കുത്തിെക്കാന്നു. ഹരിയാന ബല്ലഭ്ഗട്ട് സ്വദേശി ജുനൈദാണ് മരിച്ചത്. സഹോദരൻമാരായ ഹാഷിമിനും ഷക്കീറിനും സംഭവത്തിൽ പരിക്കേറ്റു. ഡൽഹിയിൽ നിന്ന് ഹരിയാനയിലെ ബല്ലഭ്ഗട്ടിലേക്കുള്ള യാത്രക്കിടെ ഒാഖ്ലയിൽ വെച്ചായിരുന്നു സംഭവം.
ഇൗദിനോടനുബന്ധിച്ച് ഡൽഹിയിൽ നിന്ന് ഷോപ്പിങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു മൂന്നു സഹോദരരും. ഗാസിയാബാദ്^ഡൽഹി^മഥുര െട്രയിനിലാണ് ഇവർ കയറിയത്. ഒാഖ്ല സ്റ്റേഷനിൽ െവച്ച് പുതുതായി കയറിയ യാത്രക്കാരും ഇവരും തമ്മിൽ സീറ്റിനെ ചൊല്ലി തർക്കമുണ്ടായി. പിന്നീടാണ് അവരുമായി ബീഫിനെ കുറിച്ച് തർക്കമുണ്ടായത്. തുടർന്ന് ചിലർ കത്തിെയടുത്ത് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
പരിക്കേറ്റ മൂന്നു പേരെയും ആശുപത്രിയിെലത്തിെച്ചങ്കിലും ഒരാൾ മരിച്ചു. എന്നാൽ സർക്കാറും റെയിൽേവയും ഇക്കാര്യം നിഷേധിച്ചു. ബീഫ് സംബന്ധിച്ച തർക്കമല്ല, സീറ്റ് തർക്കമാണ് കൊലപാതകത്തിനിടയാക്കിയതെന്ന് റെയിൽവേ പറഞ്ഞു.
ജുൈനദിെൻറ പോസ്റ്റ്മോർട്ടം ഹരിയാനയിലെ പൽവാലയിലെ ആശുപത്രിയിൽ നടന്നു. രണ്ടു സഹോദരൻമാർ ഗുരുതരാവസ്ഥയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.