ന്യൂഡൽഹി: ടിക്-ടോക് വിഡിയോ ചിത്രീകരണത്തിനിടെ ഡൽഹിയിൽ 19കാരൻ വെടിയേറ്റ് മരിച്ചു. തോക്കുമായി വിഡിയോക്ക ് പോസ് ചെയ്യവേ സുഹൃത്തിൻെറ കയ്യിൽ നിന്ന് വെടിപൊട്ടി സൽമാൻ എന്ന യുവാവാണ് മരിച്ചത്. ഇന്നലെ രാത്രിയാ യിരുന്നു സംഭവം.
സൽമാൻ സുഹൃത്തുക്കളായ സുഹൈൽ, ആമിർ എന്നിവർക്കൊപ്പം കാറിൽ ഇന്ത്യാ ഗേറ്റിൽ പോയതായിരുന്നു. തിരിച്ചുവരുേമ്പാൾ മുൻ സീറ്റിലിരുന്ന സുഹൈൽ ഡ്രൈവറായ സൽമാന് നേരെ തോക്ക് ചൂണ്ടുകയായിരുന്നു. ടിക്-ടോക് വിഡിയോ ചിത്രീകരണമായിരുന്നു ലക്ഷ്യം.
എന്നാൽ തോക്കിൽ നിന്നും അബദ്ധത്തിൽ വെടിപൊട്ടുകയും ഉണ്ട സൽമാൻെറ വലത് കവിൾ തുളച്ച് കയറുകയുമായിരുന്നു. മധ്യ ഡൽഹിയിലെ രഞ്ജിത് സിങ് ഫ്ലൈഓവറിനടുത്ത് വെച്ചാണ് ദാരുണമായ സംഭവം.
പരിഭ്രാന്തരായ ഇരുവരും ഉടൻ തന്നെ വണ്ടിയുമെടുത്ത് സുഹൈലിൻെറ ബന്ധുവിൻെറ വീട്ടിലേക്ക് പോവുകയും രക്തത്തിൽ കുളിച്ച വസ്ത്രം മാറിയതിന് ശേഷം ബന്ധുവിൻെറ കൂടെ എൽ.എൻ.ജെ.പി ആശുപത്രിയിലേക്ക് തിരിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ നിന്നും സൽമാൻെറ മരണം സ്ഥിരീകരിക്കുകയായിരുന്നു.
സൽമാനെ ആശുപത്രിയിൽ എത്തിച്ചയുടൻ സുഹൈലും ബന്ധുവും സ്ഥലം വിട്ടിരുന്നു. ഇതറിഞ്ഞ അധികൃതർ പൊലീസിൽ വിവരമറിയിച്ചു. സുഹൈൽ, ആമിർ, ബന്ധുവായ ശരീഫ് എന്നിവരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ബരഖാമ്പ പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിനും ആയുധം കൈവശം വെച്ചതിനും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആയുധം ഒളിപ്പിച്ചതിനാണ് ആമിറിനെതിരെ കേസെടുത്തത്. രക്തക്കറ പറ്റിയ വസ്ത്രം ഒളിപ്പിച്ചതിന് ഷരീഫിനെതിരെയും കേസെടുത്തു. സുഹൈലിേൻറത് മനഃപൂർവ്വമായ നരഹത്യയാണോ എന്ന പൊലീസ് അന്വേഷിച്ച് വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.