ഭാര്യ ഫുൾ ടൈം റീൽസും നോക്കി മൊബൈലിലെന്ന്; കഴുത്ത് ഞെരിച്ചു കൊന്ന് ഭർത്താവ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിൽ 38കാരൻ ഭാര്യയെ കഴുത്തു ഞെരിച്ച് കൊന്നു. റീൽസ് ഉണ്ടാക്കി പോസ്റ്റ് ചെയ്തും മറ്റും ഭാര്യ സമൂഹ മാധ്യമങ്ങളിൽ ഏറെ നേരം ചെലവഴിക്കുന്നതിൽ രോഷാകുലനായാണ് ഭർത്താവിന്‍റെ ക്രൂരകൃത്യം. സംഭവത്തിൽ ദിണ്ടിഗൽ സ്വദേശിയായ അമൃതലിംഗത്തെ പൊലീസ് അറസ്റ്റ് ചെയ്തു.

ചിത്ര എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. തെന്നം പളായം പച്ചക്കറി മാർക്കറ്റിൽ ദിവസ വേതനക്കാരനാണ് അമൃതലിംഗം. തുണി ഫാക്ടറിയിലെ തൊഴിലാളിയായ ചിത്ര റീൽസ് ഷൂട്ട് ചെയ്ത് ഇൻസ്റ്റഗ്രാമിലും മറ്റു സമൂഹ മാധ്യമങ്ങളിലും പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു. ഇതേക്കുറിച്ചും മൊബൈലുമായി ഏറെ നേരം ചെലിവഴിക്കുന്നതിലും ഭാര്യയുമായി അമൃതലിംഗം കുറച്ചുകാലമായി കലഹം പതിവായിരുന്നു.

ഫോളോവേഴ്സ് വർധിച്ചതോടെ അഭിനയ മോഹവുമായി ചിത്ര രണ്ടു മാസം മുമ്പ് ചെന്നൈയിലേക്ക് പോയിരുന്നു. കഴിഞ്ഞാഴ്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ വീട്ടിൽ തിരിച്ചെത്തി. വിവാഹ ചടങ്ങുകൾക്കു ശേഷം തിരികെ ചെന്നൈയിലേക്ക് പോകാൻ ഒരുങ്ങിയപ്പോൾ അമൃതലിംഗം തടഞ്ഞു.

ഇതേക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രി ഇരുവരും തർക്കമുണ്ടായി. ഇതിനൊടുവിൽ ഇയാൾ ഷാൾ കഴുത്തിൽ മുറുക്കി ചിത്രയെ കൊല്ലുകയായിരുന്നു. ചിത്രയുടെ ബോധം നഷ്ടപ്പെട്ടതോടെ പരിഭ്രാന്തനായ ഇയാൾ വീട്ടിൽനിന്ന് പോകുകയും മകളെ വിളിച്ച് താൻ ചിത്രയെ അടിച്ചതായി അറിയിക്കുകയും ചെയ്തു.

മകൾ വീട്ടിലെത്തിയപ്പോഴേക്കും ചിത്ര മരിച്ചിരുന്നു. ഉടൻ പൊലീസിൽ വിവരമറിയിച്ചു. പെരുമാനല്ലൂരിൽ വെച്ചാണ് അമൃതലിംഗം അറസ്റ്റിലായത്.

Tags:    
News Summary - Man kills wife for spending too much time making social media reels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.