ചെന്നൈ: ഇൗ വർഷം മാർച്ചിനകം ആളില്ലാ ലെവൽ ക്രോസുകൾ കാണില്ലെന്ന റെയിൽവേ ബോർഡിെൻറ തീരുമാനം കേരളം ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിലും മറ്റു രണ്ട് സോണുകളിലും നടപ്പാകാൻ വൈകും. അപകടങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ആളില്ലാ ലെവൽ ക്രോസുകളിൽ ഹോം ഗാർഡു (ഗെയ്റ്റ് മിത്രാസ്) കളെ നിയമിക്കണമെന്ന് റെയിൽവേ ബോർഡാണ് സോണൽ യൂനിറ്റുകൾക്ക് കർശന നിർദേശം നൽകിയത്.
സൗത്ത് ഇൗസ്റ്റേൺ റെയിൽവേ, നോർത്തേൺ റെയിൽവേ എന്നിവയാണ് മറ്റുള്ള സോണുകൾ. റെയിൽവേ സുരക്ഷ ചുമതല സമിതിയുടെ ഉന്നതതല യോഗത്തിൽ തീയതി നീട്ടണമെന്ന് മൂന്നു സോണുകളും ആവശ്യപ്പെട്ടു. നിശ്ചിത സമയത്തിനുള്ളിൽ നിയമനം പൂർത്തിയാക്കാനാകില്ലെന്ന് സോൺ മേധാവികൾ ബോർഡിനെ അറിയിച്ചിരിക്കുകയാണ്. എന്നാൽ, തീരുമാനം പുനഃപരിശോധിക്കാനാകില്ലെന്നു മൂന്നു സോണുകൾക്കും റെയിൽവേ ബോർഡ് വീണ്ടും അറിയിപ്പ് നൽകി.
ഗാർഡ് പോസ്റ്റുകളിലുൾപ്പെടെ റെയിൽവേ റിക്രൂട്ടിങ്അകാരണമായി വൈകുന്നത് ഇതിനെ ബാധിക്കുന്നുണ്ട്. താൽക്കാലിക നിയമനംസംബന്ധിച്ച വ്യക്തത നൽകിയിട്ടുമില്ല. ജനസാന്ദ്രത കൂടിയ കേരളത്തിൽ ആളില്ലാ ലെവൽക്രോസുകൾ അപകടം പതിയിരിക്കുന്ന മേഖലകളാണ്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത എന്നിവ ഉൾപ്പെട്ട ഗോൾഡൻ റൂട്ടിലെ അപകടസാധ്യത മേഖലകളിലെ ആളില്ലാ ലെവൽ േക്രാസുകളിൽ പ്രഥമ പരിഗണന നൽകണമെന്നും ബോർഡ് നിദേശിച്ചിട്ടുണ്ട്.
ഭൂമി കൈമാറുന്നതിൽ കേരളം ഉൾപ്പെടെ സംസ്ഥാന സർക്കാറുകൾ ഇത്തരം വിഷയങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്താതെ റെയിൽവേയെ കുറ്റപ്പെടുത്തുന്ന അവസ്ഥയാണ്. പാലങ്ങളുടെ നിർമാണം ഇഴഞ്ഞുനീങ്ങുന്നെന്ന് വ്യക്തമായ സാഹചര്യത്തിൽ സ്ഥലത്ത് വെബ്കാമറകൾ സ്ഥാപിച്ച് നിരീക്ഷിക്കണമെന്ന നിർദേശം ബോർഡിെൻറ പരിഗണനയിലാണ്. നിർമാണ- പുനരുദ്ധാരണ പ്രവർത്തനങ്ങൾ വിലയിരുത്താനും നിർമാണ വസ്തുക്കളുടെ കൃത്യമായ ചേരുവകൾ സംബന്ധിച്ചും കാമറാ നിരീക്ഷണം ഉപകരിക്കുമെന്ന് ബോർഡംഗം (എൻജിനീയറിങ്) മഹേഷ് കുമാർ ഗുപ്ത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.