ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സമൂഹമാധ്യമങ്ങളിലൂടെ വിമർശിച്ച 62കാരനെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പൊലീസ്. ശനിയാഴ്ച ചെന്നൈയിലെത്തി യു.പി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
മൻമോഹൻ മിശ്ര എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 35 വർഷം മുമ്പ് യു.പിയിൽനിന്നെത്തി ചെന്നൈയിൽ സ്ഥിരതാമസമാക്കിയയാളാണ് മൻമോഹൻ.
'പാൻ കാർഡും ആധാർ കാർഡും ലഭ്യമാക്കുന്ന ഏജന്‍റാണ് മൻമോഹൻ. സമൂഹമാധ്യമങ്ങളിൽ സജീവമായ വ്യക്തിയാണ് ഇേദ്ദഹം. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും വിഡിയോകളിലൂടെയും സമൂഹമാധ്യമ പോസ്റ്റുകളിലൂടെയും ഇേദ്ദഹം നിരന്തരം വിമർശിച്ചിരുന്നു' -മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഹിന്ദിയിലാണ് ഇദ്ദേഹത്തിന്‍റെ വിഡിയോകൾ. ഉത്തർപ്രദേശിൽ ഈ വിഡിയോകൾക്ക് വൻ പ്രചാരം ലഭിച്ചിരുന്നു.
വിഡിയോ വൈറലായതോടെ ചിലർ വിഡിയോക്ക് എതിർപ്പുമായി രംഗത്തെത്തുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മൻമോഹനെതിരെ കോട്വാലി പൊലീസ് കേസെടുക്കുകയും ചെന്നൈയിലുണ്ടെന്ന് കണ്ടെത്തുകയുമായിരുന്നു. തുടർന്ന്, വെള്ളിയാഴ്ച യു.പി പൊലീസ് ചെന്നൈയിലെത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തുടർന്ന് മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി. മെഡിക്കൽ പരിശോധനക്ക് ശേഷം ട്രെയിനിൽ യു.പിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു.
അദ്ദേഹത്തിന്‍റെ ഏറ്റവും പുതിയ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽനിന്ന് നീക്കം ചെയ്തതായാണ് വിവരം. കോവിഡ് പ്രതിരോധത്തിൽ വീഴ്ച വരുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവെക്കണമെന്നായിരുന്നു ആറുമാസം മുമ്പ് പോസ്റ്റ് ചെയ്ത ഇദ്ദേഹത്തിന്‍റെ വിഡിയോയിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.