വഴക്കടിച്ച ഭാര്യമാരെ കാറിനുള്ളിൽ അടച്ച് തീ കൊളുത്തി കൊന്നു

ജയ്പൂർ: വഴക്കടിച്ച ഭാര്യമാരെ കാറിനുള്ളിൽ അടച്ച് തീ കൊളുത്തി കൊന്ന കേസിൽ ഭർത്താവ് അറസ്റ്റിൽ. മൂന്നു കുട്ടികളുടെ അച്ഛനായ ദീപ റാമിനെയാണ് രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തത്. ദാരിയ ദേവി (25), മാലി ദേവി (27) എന്നിവരെയാണ് തീ കൊളുത്തി കൊലപ്പെടുത്തിയത്. തന്‍റെ മാതാവിന് സന്തോഷകരമായ ജീവിതം ഭാര്യമാർ നൽകാത്തതാണ് റാം ഈ ക്രൂരകൃത്യം ചെയ്യാൻ കാരണം. 

വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഭാര്യമാരും ദീപ റാമും തമ്മിൽ വഴക്കുണ്ടായത്. സംഭവം കൈയേറ്റത്തിലേക്ക് കടന്നതോടെ കാറിന്‍റെ നിയന്ത്രണം നഷ്ടമാകുകയും വാഹനം നിർത്തുകയും ചെയ്തു. ഈ സമയത്ത് ഭാര്യമാരിൽ ഒരാൾ പുറത്തിറങ്ങി പ്രദേശവാസികളോട് സഹായം അഭ്യർഥിച്ചു. ഇവരെ വാഹനത്തിനുള്ളിലേക്ക് തള്ളിയിട്ട ശേഷം ദീപ റാം ഡോർ പൂട്ടുകയും തീ കൊളുത്തുകയും ആയിരുന്നു. രണ്ടു ഭാര്യമാരും വാഹനത്തിനുള്ളിൽ വെന്തു മരിച്ചെന്ന് അഡീഷനൽ എസ്.പി ബീന്ദ റാം മാധ്യമങ്ങളോട് പറഞ്ഞു. 

Tags:    
News Summary - Man locks 2 wives in car and sets it afire in Rajestan -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.