വൈകിയതിനാൽ ബോർഡിങ് അനുവദിച്ചില്ല, വിമാനത്തിൽ ബോംബുണ്ടെന്ന് യാത്രക്കാരന്റെ സന്ദേശം, ഒടുവിൽ അറസ്റ്റ്

ഹൈദരാബാദ്: ചെന്നൈയിലേക്കുള്ള വിമാനത്തിൽ ബോംബുണ്ടെന്ന് വ്യാജ ഭീഷണി സന്ദേശം. വിമാനം ഹൈദരാബാദിൽ നിന്ന് ചെന്നൈയിലേക്ക് പുറപ്പെടാനിരിക്കെയാണ് സന്ദേശം ലഭിച്ചത്. തിങ്കളാഴ്ചയായിരുന്നു സംഭവം.

ഭീഷണി സന്ദേശം ലഭിച്ചതോടെ, വിമാനത്താവള സുരക്ഷാ ജീവനക്കാർ പെട്ടെന്ന് തന്നെ യാത്രക്കാരെ ഒഴിപ്പിക്കുകയും ബോംബു കണ്ടെത്താനായി പരിശോധന നടത്തുകയും ചെയ്തു. പരിശോധനക്കൊടുവിലാണ് ഇത് വ്യാജ ഭീഷണിയായിരുന്നെന്ന് മനസിലായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ, വിമാനത്തിൽ കയറാനായി വൈകിയെത്തിയ യാത്രക്കാരനാണ് വ്യാജ സന്ദേശം അയച്ചതെന്ന് വ്യക്തമായി. വൈകി എത്തിയതിനെ തുടർന്ന് ബോർഡിങ്ങിന് അനുവദിക്കാത്തതാണ് യാത്രക്കാരനെ കൊണ്ട് ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്ത് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - Man Makes Hoax Bomb Call After Missing Chennai-Bound Flight, Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.