ചെന്നൈ: ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിെൻറ ചെന്നൈ ടി. നഗറിലെ വസതിയിൽ നടന്ന വ്യാജ ആദായ നികുതി പരിശോധന നാടകീയ വഴിത്തിരിവിൽ. പരിശോധനക്കായി തന്നെ നിയോഗിച്ചത് ദീപയുടെ ഭർത്താവ് മാധവനാണെന്ന് വ്യാജ ഒാഫിസർ ചമഞ്ഞ പ്രഭാകരൻ പൊലീസിന് മൊഴി നൽകി. പ്രഭാകരെൻറ മൊഴിയിൽനിന്ന്: ‘‘സിനിമയിൽ വേഷം നൽകാമെന്ന് മോഹിപ്പിച്ചാണ് മാധവൻ തന്നെക്കൊണ്ട് നാടകം കളിപ്പിച്ചത്.
െഎ.ആർ.എസ് ഒാഫിസറെന്ന വ്യാജ തിരിച്ചറിയൽ കാർഡും ആദായനികുതി നോട്ടീസും മാധവനാണ് തയാറാക്കി നൽകിയത്. ഫെബ്രുവരി 10ന് ചെന്നൈയിലെ വീട്ടിലെത്തി പരിശോധിക്കാൻ മൂന്നു ദിവസം മുമ്പ് നിർദേശം നൽകി. പരിശോധന നടക്കുേമ്പാൾ സ്ഥലത്തെത്തിയ പൊലീസിനെ കണ്ടയുടൻ തന്നോട് രക്ഷപ്പെടാൻ പറഞ്ഞതും മാധവനാണ്.’’
വ്യാജ ഒാഫിസർ ചമഞ്ഞ വില്ലുപുരം നാരായണപുരം സ്വദേശിയായ പ്രഭാകരൻ തിങ്കളാഴ്ച ചെന്നൈ മാമ്പലം പൊലീസിൽ കീഴടങ്ങി. രഹസ്യ കാമറയിൽ ഇയാളുടെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. പുതുച്ചേരിയിൽ ഹോട്ടൽ ബിസിനസ് നടത്തിവരുകയായിരുന്നു. നാലുമാസം മുമ്പ് ഹോട്ടലിൽെവച്ചാണ് മാധവെന പരിചയപ്പെട്ടതെന്ന് പ്രഭാകരൻ പറഞ്ഞു.
മാധവൻ സിനിമസംവിധായകനാണെന്ന് താൻ തെറ്റിദ്ധരിച്ചതായും അയാൾ മൊഴി നൽകി. ‘പരിശോധന’ നടക്കുേമ്പാൾ ദീപ വീട്ടിലില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.