തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയ പ്രതി അയൽക്കാരനെ കൊന്ന കേസിൽ വീണ്ടും അറസ്റ്റിൽ

ന്യൂഡൽഹി: തിഹാർ ജയിലിൽ നിന്നും ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രതി അയൽക്കാരനെ കൊന്ന കേസിൽ വീണ്ടും അറസ്റ്റിൽ. 72 വയസ്സായ ബിൽഡിങ് കോൺട്രാക്ടർ സുനിൽ സൈഗാളിനെ കഴുത്തുഞെരിച്ചു കൊന്ന കേസിലാണ് സണ്ണി റായ(31) വീണ്ടും അറസ്റ്റിലായത്. കവർച്ചക്കിടെയാണ് കൊലപാതകം നടന്നത്.

വ്യാഴാഴ്ച രാത്രി ശുചിമുറിയിൽ പോകാനായി എഴുന്നേറ്റ സുനിൽ സൈഗാളിനെ സണ്ണി റായ് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീട്ടിൽ നിന്നും സ്വർണമാല, മോതിരം, എ.ടി.എം കാർഡ് എന്നിവ പ്രതി കവർന്നു.

വ്യാഴാഴ്ച രാത്രി സൈഗാളിന്‍റെ വീട്ടിൽ പ്രവേശിച്ച പ്രതി ശുചിമുറിയിൽ നിന്ന് ശബ്ദം കേട്ട് അങ്ങോട്ട് ചെല്ലുകയായിരുന്നു. സൈഗാൾ ഒച്ചവെക്കാൻ ശ്രമിച്ചെങ്കിലും കീഴ്പ്പെടുത്തിയ പ്രതി സൈഗാളിനെ കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നു. കവർച്ച നടത്തി ഉടൻ തന്നെ അവിടെ നിന്നും ഇയാൾ സ്ഥലം വിട്ടു.

സുനിൽ സൈഗാൾ പിറ്റേന്ന് വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽക്കാർ മകളെ വിവരം അറിയിച്ചു. ശുചിമുറിയിൽ കുഴഞ്ഞുവീണു മരിച്ചതാകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ പോസ്റ്റ് മോർട്ടം റിപ്പോർട്ട് വന്നപ്പോഴാണ് കൊലപാതകമാണെന്ന് വ്യക്തമായത്. തുടർന്ന് നടത്തിയ സി.സി.ടി.വി പരിശോധനയിലാണ് പ്രതിയുടെ വിഡിയോ കണ്ടെത്തിയത്.

സർജിക്കൽ മാസ്ക് ധരിച്ചെത്തിയ പ്രതിയുടെ മുഖം വ്യക്തമായിരുന്നില്ലെങ്കിലും പ്രദേശത്തുള്ളവരെ കാണിച്ചപ്പോഴാണ് 300 മീറ്റർ അകലെ താമസിക്കുന്ന സണ്ണിയാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. രണ്ടുമാസം മുൻപാണ് ഇയാൾ ശിക്ഷ കഴിഞ്ഞ് തിഹാർ ജയിലിൽ നിന്നും പുറത്തിറങ്ങിയത്. 

Tags:    
News Summary - Man released from Tihar kills neighbour during robbery,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.