ജയ്പുർ: പാകിസ്താന് വേണ്ടി ചാരപ്രവർത്തനം നടത്തിയ കുറ്റത്തിന് അറസ്റ്റ് ചെയ്തയാളെ കോടതി ആറ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.
റോഷനദിൻ എന്നയാളെയാണ് ഈ മാസം 24ന് ബാർമറിൽ വെച്ച് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാെള സ്പെഷ്യൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കുകയായിരുന്നു.
പാകിസ്താൻ ചാരസംഘടനയായ ഐ.എസ്.ഐക്ക് പ്രതിഫലം കൈപ്പറ്റി അതിർത്തി പ്രദേശങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചോർത്തി നൽകിയതിനാണ് റോഷനദിൻ അറസ്റ്റിലായത്.
ഇയാൾ അതിർത്തി പ്രദേശങ്ങളെ കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ ഐ.എസ്.ഐക്ക് കൈമാറിയെന്ന വിവരം സ്ഥിരീകരിച്ച ശേഷമാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് ഇൻറലിജൻസ് എ.ഡി.ജി ഉമേഷ് മിശ്ര പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.