ന്യൂഡൽഹി: ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗർഭിണിയുടെ ശസ്ത്രക്രിയക്ക് വേണ്ട പണവുമായി കാറിൽ പോവുകയായിരുന്ന കുടുംബത്തെ കൊള്ളയടിച്ച് മോഷണസംഘം ഒരാളെ വെടിവെച്ചുകൊല്ലുകയും നാല് സ്ത്രീകളെ ബലാൽസംഗം ചെയ്യുകയും ചെയ്തു. ഡൽഹിയിൽ നിന്ന് 68 കിലോമീറ്റർ മാത്രം അകലെ ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലെ ജേവർ- ബുലന്ദ്ഷെഹർ ദേശീയപാതയിൽ വ്യാഴാഴ്ച പുലർച്ചയാണ് കൊടുംക്രൂരത അരേങ്ങറിയത്.
സ്ത്രീകൾക്കുനേരെയുള്ള ബലാൽക്കാരം തടയാൻ ശ്രമിച്ച 45 വയസ്സുകാരനാണ് ആറംഗ ആക്രമിസംഘത്തിെൻറ തോക്കിനിരയായത്. ഇവരുടെ പക്കലുണ്ടായിരുന്ന 47,500 രൂപയും സ്ത്രീകളുടെ ആഭരണവും ആക്രമികൾ പിടിച്ചുപറിച്ചു. നാല് പുരുഷന്മാരും നാല് സ്ത്രീകളുമാണ് ആക്രമണത്തിനിരയായത്. യോഗി ആദിത്യനാഥിെൻറ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാറിന് നാണക്കേടായി സംഭവം.
ഗാൾഗ് ആശുപത്രിയിൽ പ്രസവത്തിന് പ്രവേശിപ്പിച്ചിരുന്ന യുവതിയുടെ സഹോദരനാണ് വെടിയേറ്റ് മരിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് അറിയിച്ചതിനെതുടർന്നാണ് സഹോദരൻ, ഭാര്യ, മകൻ, മൂത്ത സഹോദരി, ഭാര്യാസഹോദരി, അനന്തരവൻ, കാർ ഒാടിച്ച സുഹൃത്ത്, അയാളുടെ ഭാര്യ എന്നിവർ ബുലന്ദേശ്വറിലേക്ക് കാറിൽ രാത്രി ഒരുമണിക്ക് യാത്ര തിരിച്ചത്. നാടൻതോക്കുകളും ഇരുമ്പുവടികളും കത്തികളുമായാണ് കൊള്ളസംഘം വാഹനം വളഞ്ഞത്.
കാറിൽ നിന്നിറക്കി അടുത്ത വയലിലേക്ക് കൊണ്ടുപോയ ശേഷം സ്ത്രീകൾക്കുനേരെ ബലാൽക്കാരത്തിന് മുതിർന്നപ്പോൾ തടയാൻ ശ്രമിച്ചതിനാണ് യുവാവിനെ വെടിവെച്ചിട്ടത്. തുടർന്ന് നാല് സ്ത്രീകളെയും ബലാൽസംഗം ചെയ്യുകയും ആഭരണങ്ങൾ കവരുകയും െചയ്തു. സ്ത്രീകളെ വൈദ്യ പരിശോധനക്ക് നോയിഡ ജില്ലആശുപത്രിയിൽ എത്തിച്ചു.
സ്ത്രീകൾ മാനഭംഗത്തിനിരയായെന്ന് വ്യക്തമാക്കാൻ ചീഫ് മെഡിക്കൽ സൂപ്രണ്ട് വിസമ്മതിച്ചു. കൊലപാതകം, കൂട്ടമാനഭംഗം, തട്ടിെക്കാണ്ടുപോകൽ, കൊള്ള എന്നിവക്ക് കേസെടുത്തിട്ടുണ്ടെന്ന് മീറത്ത് െഎ.ജി രാംകുമാർ വ്യക്തമാക്കി. കഴിഞ്ഞവർഷം ജൂലൈയിൽ ബുലന്ദ്ഷഹറിൽ അഞ്ചംഗകുടുംബത്തെ ആക്രമിക്കുകയും അമ്മയെയും 13 വയസ്സുകാരി മകളെയും കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.