യോഗി ആദിത്യനാഥിന്‍റെ വാഹനവ്യൂഹത്തിനുനേരെ കരിങ്കൊടി; യുവാവ് അറസ്റ്റിൽ

ഉത്തർപ്രദേശിലെ ജൗൻപൂർ ജില്ലയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലയിലെ ഉമാനാഥ് സിങ് മെഡിക്കൽ കോളജ് സന്ദർശിക്കാനെത്തിയതായിരുന്നു മുഖ്യമന്ത്രി.

സമാജ് വാദി പാർട്ടിയുടെ വിദ്യാർഥി വിഭാഗം നേതാവാണെന്നും ആശിഷ് മുലായം എന്നാണ് പേരെന്നും ഇദ്ദേഹം പിന്നീട് പൊലീസിന് മൊഴി നൽകി. നേരത്തെ, പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ യോഗി പ്രതിപക്ഷ പാർട്ടികളെ കടന്നാക്രമിച്ചിരുന്നു.

2017ന് മുമ്പ് സംസ്ഥാനം ഭരിച്ചിരുന്ന പാർട്ടികളുടെ ജീനുകളിൽ അഴിമതിയുണ്ടെന്നും കലാപത്തിൽ ഉൾപ്പെട്ടവരുടെ അതേ ഗതി അഴിമതിക്കാർക്കും നേരിടേണ്ടിവരുമെന്ന് യോഗി മുന്നറിയിപ്പ് നൽകി. 2007 മുതൽ 2012 വരെ ബി.എസ്.പിയും 2012 മുതൽ 2017 വരെ എസ്.പിയുമാണ് സംസ്ഥാനം ഭരിച്ചത്.

Tags:    
News Summary - Man Shows Black Flag to Yogi Adityanath's convoy arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.