ന്യൂഡൽഹി: ഭർത്താവിന് ഇഷ്ടമില്ലാത്ത പാർട്ടിക്ക് വോട്ട് ചെയ്തതിന് ഭാര്യയെ മർദിക്കുകയും ഭർതൃഗൃഹത്തിൽ നിന്ന് പുറത്താക്കുകയും ചെയ്ത കേസിൽ കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ. ഭർത്താവിനും കുടുംബത്തിനുമെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് ഡി.ജി.പിക്കാണ് രേഖ പരാതി കൈമാറിയത്. ഭർത്താവിന് ഇഷ്ടമില്ലാത്ത രാഷ്ട്രീയ പാർട്ടിക്ക് വോട്ട് ചെയ്തതിനാണ് യുവതി ക്രൂര മർദനത്തിനിരയായത്.
സംഭവത്തെക്കുറിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് നടപടിയെടുക്കണമെന്ന ആവശ്യവുമായി ദേശീയ വനിത കമീഷൻ അധ്യക്ഷ രംഗത്തെത്തിയത്. ആക്രമണത്തിനിരയായ യുവതിയുടെ ഭർത്താവ് വിവാഹബന്ധം വേർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു.
സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തിയ ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന് രേഖ ശർമ പൊലീസിന് നിർദേശം നൽകി. കത്തിന്‍റെ പകർപ്പ് സീനിയർ പൊലീസ് സുപ്രണ്ട് എസ്.എസ്.പിക്കും കൈമാറിയതായി അധ്യക്ഷ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.