അഹമ്മദാബാദ് (ഗുജറാത്ത്): അഹമ്മദാബാദിലെ ഒധാവിൽ ഭാര്യയെ വഴിയിൽ തടഞ്ഞുനിർത്തി യുവാവ് ആസിഡ് ഒഴിച്ചു. സംഭവത്തെ തുടർന്ന് ഭരത് പർമർ എന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. ഭരതിന്‍റെ ഭാര്യ ചന്ദ്രികയാണ് ആസിഡ് ആക്രമണത്തിന് ഇരയായത്.
ഭരതുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടർന്ന് ഒമ്പത് മാസമായി മക്കൾക്കൊപ്പം പ്രജാപതി സൊസൈറ്റിയിലാണ് ചന്ദ്രിക താമസിച്ചിരുന്നത്. ഒധാവിലെ പൗഡർ കോട്ടിങ് കമ്പനിയിലായിരുന്നു അവർ ജോലി ചെയ്തിരുന്നത്.
ജോലി കഴിഞ്ഞ് സഹപ്രവർത്തകർക്കൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചന്ദ്രികയെ വഴിയിൽ തടഞ്ഞു നിർത്തിയ ഭർത്താവ് തന്‍റെ വീട്ടിലേക്ക് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുകയുമായിരുന്നു. എന്നാൽ, ആവശ്യം വിസമ്മതിച്ചതിനെ തുടർന്ന് കുപ്പിയിൽ കരുതിയിരുന്ന ആസിഡ് യുവതിയുടെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് കൂടെയുണ്ടായിരുന്ന സഹപ്രവർത്തകരാണ് ചന്ദ്രികയെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചത്. ആസിഡ് ആക്രമണത്തിൽ ഭരതിനെതിരെ കേസെടുത്തിട്ടുണ്ടെന്നും അറസ്റ്റ് ചെയ്തിട്ടില്ലെന്നും ഒധാവ് പൊലീസ് പറഞ്ഞു. അന്വേഷണം പുരോഗമിക്കുകാണെന്നും പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.