ഹൈദരാബാദ്: ന്യൂനമർദ്ദത്തെ തുടർന്നുള്ള മൂന്നു ദിവസമായി തുടരുന്ന കനത്തമഴയിൽ വെള്ളപ്പൊക്ക കെടുതി നേരിട്ട് തെലങ്കാന. വെള്ളപ്പൊക്ക കെടുതി ഏറ്റവും മോശമായി ബാധിച്ച ജില്ലകളിലൊന്നായ ഹൈദരാബാദിൽ റോഡിലൂടെയുള്ള മഴവെള്ളപാച്ചിലിൽ ഒരാൾ ഒലിച്ചു പോകുന്ന ദൃശ്യമാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
ബർകാസിനും ഫാലക്നുമക്കും ഇടയിൽ റോഡിലൂടെ കുത്തിയൊലിക്കുന്ന വെള്ളത്തിൽ ഒരാൾ ഒലിച്ചുപോകുന്നതും രക്ഷിക്കാനുള്ള ശ്രമങ്ങളുമാണ് വിഡിയോയിലുള്ളത്. റോഡിലൂടെ ഒലിച്ചുവരുന്നയാളെ രക്ഷപ്പെടുത്താൻ കെട്ടിടത്തതിന് മുകളിലുള്ളവർ കയറും ടയറും എല്ലാം ഇട്ടുകൊടുക്കുന്നുണ്ടെങ്കിലും ശക്തിയേറിയ വെള്ളപാച്ചിലിൽ അയാൾക്ക് രക്ഷപ്പെടാൻ കഴിയുന്നില്ല. റോഡിെൻറ ഉയർന്നഭാഗത്ത് കടകളുടെ ഷട്ടറിനോട് ചേർന്ന് രണ്ടുപേർ കുടുങ്ങികിടക്കുന്നതും ദൃശ്യത്തിലുണ്ട്. എന്നാൽ പിന്നീട് ഇയാളെ രക്ഷിക്കാൻ കഴിഞ്ഞോ എന്നത് വ്യക്തമല്ല.
തെലങ്കാനയിലെ ഹൈദരാബാദ് നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലാണ്. നഗരത്തിൽ കനത്ത മഴ തുടരുകയാണ്.ഹൈദരാബാദിെൻറ പ്രാന്ത പ്രദേശത്ത് വെള്ളക്കെട്ടിൽപെട്ട കാർ ഒഴുകി പോകുന്നതിെൻറ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. ജനവാസ പ്രദേശത്ത് നിർത്തിയിട്ട കാറുകൾ കുത്തൊഴുക്കിൽ ഒലിച്ചുപോകുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട തീവ്രന്യൂന മർദം ആന്ധ്രതീരം വഴി കരയിലേക്ക് അടുത്തതോടെയാണ് കനത്തമഴയും കാറ്റും അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.