ലഖ്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ച് ബി.ജെ.പി നേതാവ് മനേക ഗാന്ധി. ഉത്തർപ്രദേശിലെ സുൽത്താൻപുർ ലോക്സഭാ മണ്ഡലത്തിൽ നിന്നായിരിക്കും മനേക മത്സരിക്കുക. കളക്‌ട്രേറ്റിലെത്തി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർ കൃതിക ജ്യോത്‌സ്‌നക്ക് മുന്നിൽ ബുധനാഴ്ചയായിരുന്നു പത്രിക സമർപ്പിച്ചത്.
എൻ.ഡി.എ സഖ്യകക്ഷിയായ നിഷാദ് പാർട്ടി അധ്യക്ഷൻ ഡോ.സഞ്ജയ് നിഷാദ്, അപ്‌നാദൾ നേതാവും ക്യാബിനറ്റ് മന്ത്രിയുമായ ആശിഷ് പട്ടേൽ എന്നിവർ മനേകക്കൊപ്പം എത്തിയിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിൽ നടത്തിയതിനേക്കാൾ കൂടുതൽ പ്രവർത്തനങ്ങൾ വരാനിരിക്കുന്ന അഞ്ച് വർഷത്തിൽ നടത്തുമെന്നും ജനങ്ങൾക്ക് എല്ലാ സൗകര്യങ്ങളുമൊരുക്കുക എന്നത് തന്റെ കടമയാണെന്നും മനേക പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.