ബംഗളൂരു: മംഗളൂരു സിറ്റി പൊലീസ് കമീഷണർ ഡോ. പി. ഹർഷക്ക് സ്ഥലംമാറ്റം. കഴിഞ്ഞ ഡിസംബറിൽ മംഗളൂരുവിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരായ ബഹുജന പ്രതിഷേധത്തിനു നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടത് ഡോ. പി. ഹർഷയായിരുന്നു.
പുതിയ കമീഷണറായി വികാസ് കുമാർ വികാസ് ചുമതലയേറ്റു. കർക്കലയിൽ നക്സൽ വിരുദ്ധ സേന കമാൻഡറായിരുന്നു ഇദ്ദേഹം. ബംഗളൂരുവിൽ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് കമീഷണറായാണ് ഹർഷയുടെ പുതിയ നിയമനം.
2019 ആഗസ്റ്റിൽ ചുമതലയേറ്റ ഹർഷ വിവാദമായ മംഗളൂരു വെടിവെപ്പിെൻറ പേരിൽ പ്രതിഷേധം ഏറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ മംഗളൂരുവിൽ നടന്ന പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ പട്ടികക്കുമെതിരായ ബഹുജന പ്രതിഷേധത്തിനുനേരെ പ്രകോപനമില്ലാതെ മംഗളൂരു പൊലീസ് വെടിയുതിർക്കുകയായിരുന്നു.
വെടിവെപ്പിൽ രണ്ടു യുവാക്കൾ മരണപ്പെട്ടിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാൻ കേരളത്തിൽ നിന്നെത്തിയ മാധ്യമപ്രവർത്തകരെ മണിക്കൂറുകളോളം കസ്റ്റഡിയിൽ വെക്കുകയും റിപ്പോർട്ട് ചെയ്യാൻ അനുവദിക്കാതെ തിരിച്ചയക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.