മംഗളൂരുവിലേത് ഇന്ത്യയിലെ വൃത്തിയുള്ള വിമാനത്താവളം

ന്യൂഡൽഹി: രാജ്യത്തെ വൃത്തിയുള്ള വിമാനത്താവളം എന്ന പദവിക്ക് മംഗളൂരു രാജ്യാന്തര വിമാനത്താവളം അർഹമായി. രാജ്യത്തെ 53 വിമാനത്താവളങ്ങളിൽഎയർപോർട്ട് അതോറിറ്റി ഒാഫ് ഇന്ത്യ നടത്തിയ സർവെയിലാണ് വൃത്തിയുള്ള വിമാനത്താവളത്തെ കണ്ടെത്തിയത്. 23മത് വാർഷികാഘോഷത്തിന്‍റെ ഭാഗമായി എയർപോർട്ട് അതോറിറ്റിയാണ് വൃത്തിയുള്ള വിമാനത്താവളത്തിന്‍റെ പേര് പുറത്തുവിട്ടത്. 

വിമാനത്താവള ടെർമിനൽ, പാർക്കിങ് ഏരിയ, ടോയ് ലറ്റ്, കൊമേഴ്സിയൽ സ്റ്റാളുകൾ, വിമാനത്താവളത്തിലേക്കുള്ള റോഡുകൾ, കസ്റ്റമർ ലോഞ്ച് എന്നിവ പരിശോധിച്ചാണ് വൃത്തിയുള്ളവ കണ്ടെത്തിയത്. പുരസ്കാരം മംഗളൂരു വിമാനത്താവളം ഡയറക്ടർ വി.വി റാവു സ്വീകരിച്ചു. 

ദുർഗ ഫസിലിറ്റി മാനേജ്മെന്‍റ് സർവീസ് പ്രൈവറ്റ് ലിമിറ്റഡ് ആണ് മംഗളൂരു വിമാനത്താവളത്തിന്‍റെ ശുചീകരണ പ്രവൃത്തികൾ നടത്തുന്നത്. 

Tags:    
News Summary - Mangaluru Airport was India's Cleanest Airport -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.